( അല്‍ മുഅ്മിനൂന്‍ ) 23 : 56

نُسَارِعُ لَهُمْ فِي الْخَيْرَاتِ ۚ بَلْ لَا يَشْعُرُونَ

-നാം അവര്‍ക്ക് നന്മകള്‍ നല്‍കാന്‍ ധൃതികാണിക്കുകയാണെന്ന്; അല്ല! അവര്‍ തിരിച്ചറിവില്ലാത്തവരാകുന്നു.

അല്ലാഹുവിന്‍റെ നിഷ്പക്ഷവാന്‍ എന്ന ഗുണനാമത്തെ അംഗീകരിക്കാതെ വിവിധ സംഘടനകളായിത്തിരിഞ്ഞ് കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ട ജീവിതലക്ഷ്യം നഷ്ടപ്പെട്ട പ്രജ്ഞയറ്റ കാഫിറുകള്‍ അവര്‍ക്ക് സന്താനവും സമ്പത്തും വര്‍ദ്ധിപ്പിച്ച് കിട്ടുന്ന ത് അവര്‍ സത്യത്തിലായതിന്‍റെ പേരിലാണെന്ന് കരുതേണ്ടതില്ല. എന്നാല്‍ നിഷ്പക്ഷവാ നെ നിഷേധിച്ചവര്‍ക്ക് നരകക്കുണ്ഠമാണുള്ളത്, അതിനാല്‍ അവര്‍ ഇഹലോകത്തെങ്കിലും അല്‍പം സുഖിച്ചുകൊള്ളട്ടെ എന്ന് കരുതി വിഭവങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്, എന്നാല്‍ പരലോകം കൊണ്ട് വിശ്വസിക്കാത്ത ജീവിതലക്ഷ്യം നഷ്ടപ്പെട്ട അവര്‍ അത് തിരിച്ചറിയുന്നില്ല. 9: 53-55; 42: 20; 43: 33-35, 44-45 വിശദീകരണം നോക്കുക.