( അല്‍ മുഅ്മിനൂന്‍ ) 23 : 6

إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ

-തങ്ങളുടെ ഇണകളിലും കരാറിന്‍റെ അടിസ്ഥാനത്തില്‍ തങ്ങളുടെ അധീനത്തി ല്‍ വന്നിട്ടുള്ള സ്ത്രീകളിലും ഒഴികെ, അപ്പോള്‍ നിശ്ചയം അവരുടെ കാര്യത്തി ല്‍ അവര്‍ ആക്ഷേപാര്‍ഹരല്ല.

മുന്‍കാലങ്ങളില്‍ യുദ്ധത്തടവുകാരായി പിടികൂടപ്പെടുന്ന സ്ത്രീകളെ പൂര്‍ണ്ണ സം രക്ഷണത്തിന് വ്യവസ്ഥപ്പെടുത്തിക്കൊണ്ട് രക്ഷാധികാരികളെ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. ഇപ്രകാരം ഒരാളുടെ അധീനതയില്‍ വന്ന സ്ത്രീകളാണ് കരാറിന്‍റെ അടിസ്ഥാ നത്തില്‍ തങ്ങളുടെ അധീനത്തില്‍ വന്നിട്ടുള്ള സ്ത്രീകള്‍. അത്തരം സ്ത്രീകള്‍ക്ക് ഭക്ഷ ണത്തിനും വസ്ത്രത്തിനും മറ്റും ചെലവഴിക്കുന്നത് വിവാഹ മൂല്യമായി പരിഗണിച്ചു കൊണ്ട് അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമായിരുന്നു. എന്നാല്‍ ഇക്കാല ത്ത് വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ യുദ്ധമില്ല, അതുകൊണ്ടുതന്നെ 'കരാറിന്‍റെ അടിസ്ഥാനത്തില്‍ അധീനത്തില്‍ വരുന്ന സ്ത്രീകളും' ഇന്നില്ല. ഇന്ന് അദ്ദിക്റിനെ മൂടി വെക്കുന്ന കപടവിശ്വാസികളോടും അവരെ പിന്‍പറ്റുന്ന കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് മാത്രമാണുള്ളത്. 3: 195; 22: 77-78 വിശദീകരണം നോക്കുക.