( അല്‍ മുഅ്മിനൂന്‍ ) 23 : 61

أُولَٰئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ

അക്കൂട്ടര്‍ ഉത്തമമായതിലേക്ക് ധൃതിപ്പെടുന്നവരും അവര്‍ അതില്‍ മുന്‍കട ക്കുന്നവരുമാകുന്നു.

ആകാശഭൂമികളും അവയിലുള്ള സര്‍വ്വ ചരാചരങ്ങളും നാഥനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ വിശ്വാസികള്‍ പ്രപഞ്ചം അതിന്‍റെ സ ന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എ ത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുന്നവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുമാണ്. അവരില്‍ നിന്നുള്ള വിചാരണയില്ലാതെ സ്വര്‍ഗത്തി ല്‍ പ്രവേശിക്കുന്ന വിശ്വാസി തന്‍റെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സ മൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്നതാണ്. അത്തരം വിശ്വാസി 54: 54-55 സൂക്തങ്ങള്‍ പ്രകാരം നാഥന്‍റെ ചുറ്റും സാമീപ്യസ്ഥരായി ഇരിപ്പുറപ്പിക്കുന്നതാണ്. 2: 62 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍ മൊത്തം മനുഷ്യരില്‍ 70,000 ആളുകളാണുള്ളത്. അവരില്‍ അധികപേരും ആദ്യകാലക്കാരില്‍ നിന്നും കുറച്ചു പേര്‍ അവസാന കാലക്കാരില്‍ നിന്നുമാണ്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ രചയിതാവാണ് അവസാനത്തെ മുന്‍കടക്കുന്നവന്‍. അവന്‍ സ്വര്‍ഗത്തിലേ ക്ക് പോയിക്കഴിഞ്ഞാല്‍ 6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളിന്‍റെ 10 അടയാളങ്ങള്‍ ഓ രോന്നായി പ്രത്യക്ഷപ്പെടുന്നതാണ്. 3: 133-136; 9: 100; 22: 77-78 വിശദീകരണം നോക്കുക.