وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَلَدَيْنَا كِتَابٌ يَنْطِقُ بِالْحَقِّ ۚ وَهُمْ لَا يُظْلَمُونَ
ഒരു ആത്മാവിനേയും അതിന് വഹിക്കാന്‍ കഴിയാത്തത് നാം വഹിപ്പിക്കുകയു മില്ല, നമ്മുടെ പക്കല്‍ സത്യം പ്രതിഫലിപ്പിക്കുന്ന ഒരു ഗ്രന്ഥവുമുണ്ട്, അവര്‍ അല്പം പോലും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.
17: 13-15; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 29 എന്നീ സൂക്തങ്ങള്‍ പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ തങ്ങളുടെ കര്‍മ്മരേഖ ബന്ധിച്ചിട്ടുണ്ടെന്ന് മനസ്സിലാ ക്കിക്കൊണ്ട് ഇവിടെവെച്ച് അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തുന്നവരാണ് ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍. അവരുടെ കര്‍മരേഖയില്‍ പ്രകാശമായ അദ്ദിക്റിന്റെ വെളിച്ചത്തിലുള്ള ജീവിതമാണ് അവര്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുക. 7: 8-9 ല്‍ പറഞ്ഞ പ്രകാരം സത്യമായ അദ്ദിക്റിനെ ത്രാസായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വിധിദിവസം വിചാരണ നടത്തുക എന്നും, അതുകൊണ്ടുതന്നെ വിധിദിവസം ത്രാസില്‍ തൂക്കം കിട്ടണമെങ്കില്‍ അദ്ദിക്റിന്റെ വെളിച്ചത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നുമുള്ള ബോധ ത്തോടുകൂടിയാണ് അവര്‍ നാലാം ഘട്ടമായ ഇവിടെ ജീവിക്കുക. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്പിക്കുന്ന അവര്‍ നാലാം ഘട്ടമായ ഇവിടെവെച്ച് പണിത സ്വര്‍ഗ്ഗം ഏഴാം ഘട്ടത്തില്‍ അനന്തരമെടു ക്കുന്നതാണ്. 2: 286; 32: 19; 39: 69, 75 വിശദീകരണം നോക്കുക.