( അല്‍ മുഅ്മിനൂന്‍ ) 23 : 63

بَلْ قُلُوبُهُمْ فِي غَمْرَةٍ مِنْ هَٰذَا وَلَهُمْ أَعْمَالٌ مِنْ دُونِ ذَٰلِكَ هُمْ لَهَا عَامِلُونَ

അല്ല, അവരുടെ ഹൃദയങ്ങള്‍ ഇതില്‍ നിന്ന് അശ്രദ്ധയിലാണ്ടിരിക്കുകയാണ്, അവര്‍ക്ക് അതിനുവേണ്ടിയല്ലാത്ത പ്രവര്‍ത്തനങ്ങളാണുള്ളത്, അവര്‍ അത് അ ങ്ങനെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാകുന്നു.

അദ്ദിക്റില്‍ നിന്ന് അകന്നുപോയതിനാല്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ട 25: 18 ല്‍ പ റഞ്ഞ കെട്ടജനത കാക്കകാരണവന്മാരെ അന്ധമായി അനുഗമിച്ചുകൊണ്ട് ഒരു ഓളത്തില ങ്ങനെ വിഹരിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ പതിനഞ്ച് വയസ്സിനുശേഷമുള്ള ജീവിതത്തിലെ ഓരോ നിമിഷവും തങ്ങളുടെ പിരടികളില്‍ ബന്ധിപ്പിച്ചിട്ടുള്ള കര്‍മ്മരേഖ യില്‍ രേഖപ്പെടുത്തുന്നുണ്ട് എന്നും വിധിദിവസം അത് ഒരു തുറന്ന പുസ്തകമായി പു റത്തെടുത്തുകൊടുത്ത് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നുമുള്ള ബോധമില്ലാത്തവരാണ് അവര്‍. അവരുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം അദ്ദിക്റില്‍ നിന്നുള്ള തെളിവിന്‍റെ അടിസ്ഥാനത്തിലല്ലാതിരുന്നതിനാല്‍ വിചാരണാനാളില്‍ വായിക്കാന്‍ പറ്റാതെ വിലപിക്കുന്ന രംഗം 18: 49 ല്‍ വിവരിച്ചിട്ടുണ്ട്. 18: 103-105; 21: 47; 89: 23-24 വിശദീകരണം നോക്കുക.