( അല്‍ മുഅ്മിനൂന്‍ ) 23 : 69

أَمْ لَمْ يَعْرِفُوا رَسُولَهُمْ فَهُمْ لَهُ مُنْكِرُونَ

അതല്ല, അവരുടെ സന്ദേശവാഹകനെ അവര്‍ക്ക് പരിചയമില്ലെന്നുണ്ടോ, അങ്ങ നെ അവര്‍ അതിനോട് വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ ആയിരിക്കുകയാണോ?

മക്കാമുശ്രിക്കുകള്‍ക്ക് അവരിലേക്ക് നിയോഗിക്കപ്പെട്ട സന്ദേശവാഹകനെ പരിച യമില്ലാത്തതുകൊണ്ടാണോ അവര്‍ ഗ്രന്ഥത്തോട് വിരോധം വെച്ചുപുലര്‍ത്തുന്നത് എന്നാണ് സൂക്തം ചോദിക്കുന്നത്. പ്രവാചകന്‍റെ മാര്‍ഗം പിന്‍പറ്റുന്നവരാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അദ്ദിക്റിന് വിരുദ്ധമായ ജീവിതം നയിക്കുകയും പ്രവാചകനെ ജനമധ്യത്തില്‍ കള വാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കാ ണ് ഇന്ന് ഈ ചോദ്യം ബാധകമാകുന്നത്. ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് പ്രവാചകനെ അവരവ രുടെ ആണ്‍മക്കളെ അറിയുന്നതിലുപരി അറിയുമെന്ന് 2: 146; 6: 20 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥം പിന്‍പറ്റുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി ഗ്രന്ഥത്തെ വളച്ചൊ ടിക്കുകയും മൂടിവെക്കുകയും ചെയ്യുന്ന ഇത്തരം കപടവിശ്വാസികളോടും കുഫ്ഫാറുക ളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യണമെന്നാണ് 9: 73; 66: 9 എന്നീ സൂ ക്തങ്ങളിലൂടെ കല്‍പിക്കപ്പെട്ടിട്ടുള്ളത്. 22: 78; 42: 52; 52: 40 വിശദീകരണം നോക്കുക.