أَفَلَمْ يَدَّبَّرُوا الْقَوْلَ أَمْ جَاءَهُمْ مَا لَمْ يَأْتِ آبَاءَهُمُ الْأَوَّلِينَ
അപ്പോള്‍ അവര്‍ ഈ വചനത്തെക്കുറിച്ച് ചിന്തിച്ച് പ്രൗഢരാകാത്തത് എന്തുകൊ ണ്ട്? അതോ അവരുടെ പൂര്‍വപിതാക്കള്‍ക്ക് വന്നുകിട്ടാത്ത ഒന്ന് അവര്‍ക്ക് വ ന്നുകിട്ടിയത് കൊണ്ടാണോ?
അദ്ദിക്റിനെക്കുറിച്ച് ചിന്തിച്ച് അത് സര്‍വ്വസ്രഷ്ടാവില്‍ നിന്നാണെന്ന് ഉറപ്പ് വരുത്തി അതില്‍ ഊറ്റം കൊള്ളുകയും പ്രൗഢരാവുകയും ചെയ്യണമെന്നാണ് സൂക്തം പഠിപ്പിക്കു ന്നത്. പൂര്‍വപിതാക്കളെ അന്ധമായി പിന്‍പറ്റുന്ന എക്കാലത്തുമുള്ള കാഫിറുകളോട് ചോ ദിക്കുകയാണ്: പൂര്‍വപിതാക്കള്‍ക്ക് വന്നുകിട്ടാത്ത പുതിയ ഒന്ന് നിങ്ങള്‍ക്ക് വന്നുകിട്ടിയത് കൊണ്ടാണോ നിങ്ങള്‍ അതിനെ ഗൗരവത്തോടുകൂടി പരിഗണിക്കാതിരിക്കുന്നത്? ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളാണ് 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവര്‍.
41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവും 3: 58 ല്‍ പറഞ്ഞ യുക്തിനിര് ഭര ഗ്രന്ഥവും 25: 33 ല്‍ പറഞ്ഞ ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥവും അദ്ദിക്റാണെന്ന് തിരിച്ചറിയാത്തവരാണ് അവര്‍. അവരിലെ കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തില്‍ പോകുന്നവരും അനുയായികള്‍ വിചാരണക്ക് ശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്നവരുമാണ്. അവര്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും പഴിചാരുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3: 79- 80; 4: 82; 9: 115; 38: 29 വിശദീകരണം നോക്കുക.