എന്നാല്‍ വല്ലവനും അതിനപ്പുറം തേടിയാല്‍ അക്കൂട്ടര്‍ തന്നെയാകുന്നു പരിധിലംഘിച്ചവര്‍.
ലൈംഗികബന്ധത്തിന് ഗ്രന്ഥം ധാരാളം അതിര്‍വരമ്പുകള്‍ കല്പിച്ചിട്ടുണ്ടെങ്കിലും 33: 72-73; 35: 32 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള അമാനത്തായ ഗ്രന്ഥം ഏറ്റെടുത്ത ഫുജ്ജാറുകളില്‍ ഇന്ന് 4: 23 ല്‍ പറ ഞ്ഞ, വിവാഹം നിഷിദ്ധമാക്കിയ സ്ത്രീക ളെയും തങ്ങളുടെ പെണ്മക്കളെയും മരുമക്കളെയുംവരെ കാമപൂര്‍ത്തീകരണത്തിന് വിധേയരാക്കുന്നവരുണ്ട്. അങ്ങനെ അവര്‍ എല്ലാ മാനുഷികസ്വഭാ വങ്ങളും കാറ്റില്‍ പറത്തി, ഏറ്റവും അധഃപതിച്ചവരും പരിധിലംഘിച്ചവരുമായി മാറിയിരിക്കുകയാണ്. 2: 39; 3: 10; 4: 150-151 എന്നീ സൂക്തങ്ങളില്‍ വിവ രിച്ച പ്രകാരം ഈ യഥാര്‍ത്ഥ കാഫിറുകള്‍ അവസാനകാലത്ത് സ്ത്രീകളായിരിക്കും അവരുടെ ഖിബ്ല (ശ്രദ്ധാകേന്ദ്രം) എന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാ ചകനിലൂടെ പഠിപ്പിച്ചതും മറികടന്ന് സ്ത്രീകളുടെ യോനി ഖിബ്ലയായി സ്വീകരിച്ചിരിക്കുകയാണ്. മൃഗങ്ങളെപ്പോലും നാണിപ്പിക്കും വിധം ഏത് സ്ത്രീ ക്കും പുരുഷനും എവിടെവെച്ചും ഇഷ്ടമുള്ളപ്പോള്‍ പരസ്പരം ലൈംഗികബന്ധത്തില്‍ ഏര്പെടാമെന്നതായിരിക്കും മസീഹുദ്ദജ്ജാല്‍ കൊണ്ടുവരുന്ന സ്വര് ഗീയ വ്യവസ്ഥ. ആത്മാവ് പങ്കെടുക്കാതെയുള്ള അവരുടെ നമസ്കാരങ്ങളില്‍ മസീഹുദ്ദജ്ജാലിന്റെ നാശത്തെത്തൊട്ട് അഭയം തേടുന്ന ഫുജ്ജാറുകള്‍ ത ന്നെയായിരിക്കും അവന്റെ സ്വര്‍ഗം തെരഞ്ഞെടുക്കാന്‍ ധൃതിപ്പെടുക. 'അവരുടെ സ്ത്രീകള്‍ മൂടിപ്പുതച്ച അഥവാ പര്‍ദ്ദാധാരികളായ നഗ്നകളായിരിക്കും' എന്ന് പ്രപഞ്ചനാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനുകാരണം അവരുടെ പുരുഷന്മാര്, 'ചെയ്യുന്നവനെ യും ചെയ്യപ്പെടുന്നവനെയും വധിക്കണ'മെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ച പ്രകൃതിക്ക് വിരുദ്ധമായ സ്വവര്‍ഗരതിയില്‍ മുഴുകി യവരായതാണ്. പുരുഷന് ആത്മനിയന്ത്രണം പാലിച്ച് സ്ത്രീയുടെ വികാരം ശമിപ്പിക്കാന്‍ കടമപ്പെട്ടവനായതുകൊണ്ടാണ് നാഥന് അവനെ സ്ത്രീയുടെ മേല്‍ നിയന്ത്രാതാവായി നിശ്ചയിച്ചിട്ടുള്ളത്. 4: 23-24; 5: 5; 38: 24 വിശദീകരണം നോക്കുക.
സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ ലംഘിച്ച് തന്നിഷ്ടം പ്രവര്‍ത്തിക്കുകയും സ്രഷ്ടാവിനെ മറന്ന് ജീവിക്കുകയും ചെയ്യുന്ന തെമ്മാടികളല്ലാതെ അദ്ദിക്റിനെ മൂടിവെക്കുകയില്ല എന്ന് 2: 99 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മാലിന്യമാക്കി മാറ്റിയ 25: 18 ല്‍ പറഞ്ഞ ഈ കെട്ടജനത വ്യഭിചാരം, സ്വവര്‍ഗസംഭോഗം എ ന്നിവ മാത്രമല്ല; 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കൊള്ള, കൊല, കവര്‍ച്ച, കള്ളക്കടത്ത്, മയക്കുമരുന്ന്, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഗുണ്ടായി സം, റൗഡിസം, ഉഗ്രവാദം, വര്‍ഗ്ഗീയത, സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, സംഘടനാപക്ഷപാതം തുടങ്ങിയ എല്ലാ പൈശാചികമായ ദുര്‍വൃത്തികളും ദുര് ഗുണങ്ങളും സമ്മേളിച്ച് നശിപ്പിക്കപ്പെടാന്‍ അര്‍ഹരായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കെട്ടജനതക്ക് അല്ലാഹു വാഗ്ദത്തം ചെയ്തിട്ടുള്ള ശിക്ഷ നര കക്കുണ്ഠത്തിലെ തീയാണ് എന്ന് 9: 67-68 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 170-171; 14: 28-30 വിശദീകരണം നോക്കുക.