( അല്‍ മുഅ്മിനൂന്‍ ) 23 : 71

وَلَوِ اتَّبَعَ الْحَقُّ أَهْوَاءَهُمْ لَفَسَدَتِ السَّمَاوَاتُ وَالْأَرْضُ وَمَنْ فِيهِنَّ ۚ بَلْ أَتَيْنَاهُمْ بِذِكْرِهِمْ فَهُمْ عَنْ ذِكْرِهِمْ مُعْرِضُونَ

'സത്യം' അവരുടെ ഇഷ്ടാനിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നുവെങ്കില്‍ ആകാശ ങ്ങളും ഭൂമിയും അവയിലുള്ളവയുമെല്ലാം നശിക്കുകതന്നെ ചെയ്യുമായിരുന്നു; അല്ല, നാം അവര്‍ക്ക് അവരെക്കുറിച്ചുള്ള അനുസ്മരണം കൊണ്ടുവന്നിട്ടുണ്ട്, എന്നാല്‍ അവര്‍ അവരെക്കുറിച്ചുള്ള അനുസ്മരണത്തെ അവഗണിച്ചുകൊ ണ്ടിരിക്കുന്നവരാകുന്നു.

'സത്യം' കാഫിറുകളായ ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പതിന്‍റെ ഇഷ്ടാനിഷ്ടങ്ങളായിരുന്നു എങ്കില്‍ പ്രപഞ്ചം എന്നോ നശിക്കുമായിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസിയുടെ പ്രാ ര്‍ത്ഥനയും പ്രവര്‍ത്തനങ്ങളുമാണ് സ്വീകരിക്കപ്പെടുക. കാഫിറുകള്‍ക്ക് ഐഹികജീവി തം പിശാച് അലങ്കാരമാക്കിക്കൊടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ വിശ്വാസിയാകട്ടെ, പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാനുള്ള ഏക ഉപകരണമായ അദ്ദിക്റിനെ ലോകരില്‍ പ്ര ചരിപ്പിക്കുന്നതില്‍ വ്യാപൃതനായിരിക്കും. അവന്‍ ഒരിക്കലും പ്രപഞ്ചം നശിച്ച് വിധിദി വസം നടപ്പില്‍ വരണമെന്ന് ആഗ്രഹിക്കുകയോ അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയോ ഇ ല്ല. പിശാചും കാഫിറുകളുമാണ് യഥാര്‍ത്ഥത്തില്‍ പ്രപഞ്ചം നശിച്ചുകാണാന്‍ ധൃതികാ ണിച്ച് കൊണ്ടിരിക്കുന്നത്. ഐഹികലോകത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടും പര ലോകത്തെ അവഗണിച്ചുകൊണ്ടുമുള്ള ജീവിതശൈലി സ്വീകരിച്ചിട്ടുള്ള അവരാണ് 'നിങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍ ആ വിധിദിവസം എപ്പോഴാണ് പുലരുക' എന്ന് ചോദിക്കുന്ന വിധത്തിലുള്ള ജീവിതം നയിക്കുന്നത്. ആരാണ് മനുഷ്യന്‍, എവിടെയാണ് മനുഷ്യന്‍ ആദ്യം സൃഷ്ടിക്കപ്പെട്ടത്, എന്തിനാണ് മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചി ട്ടുള്ളത്, എന്താണ് മരണം, എന്താണ് ആത്മാവ്, എന്താണ് ശരീരം, എന്താണ് ഉറക്കം, എ ന്താണ് ജീവിതലക്ഷ്യം എന്നെല്ലാം മനസ്സിലാക്കാനുതകുന്ന അവരെക്കുറിച്ചുതന്നെ ഓ ര്‍മ്മിപ്പിക്കുന്ന ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നാണ് 'അവര്‍ അവരെക്കുറിച്ചുള്ള അനുസ്മരണത്തെ അവഗണിച്ചുകൊണ്ടിരിക്കുന്നവരാകുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 6: 90; 14: 28-30; 21: 10; 57: 16 വിശദീകരണം നോക്കുക.