أَمْ يَقُولُونَ بِهِ جِنَّةٌ ۚ بَلْ جَاءَهُمْ بِالْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَارِهُونَ
അതോ അവന് ജിന്ന് ബാധിച്ചിരിക്കുകയാണ് എന്ന് അവര്‍ പറയുന്നുവോ; അ ല്ല, അവന്‍ സത്യം കൊണ്ടാണ് അവരിലേക്ക് വന്നിട്ടുള്ളത്, പക്ഷെ അവര്‍ അ ധികപേരും സത്യത്തെ വെറുക്കുന്നവരായിരിക്കുന്നു.
സത്യം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അദ്ദിക്റിനോട് വെറുപ്പ് കാണി ക്കുന്ന ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്മാര്‍ നരകക്കുണ്ഠത്തില്‍ വെച്ച് അതിന്‍റെ പാറാവുകാരനായ മാലികിനെ വിളിച്ച് 'ഓ മാലികേ! നിന്‍റെ നാഥന്‍ ഞ ങ്ങളുടെ കഥയങ്ങ് കഴിച്ചുകൊള്ളട്ടെ' എന്ന് പറയുമ്പോള്‍ മാലിക് മറുപടി പറയുന്നതാ ണ്; 'നിശ്ചയം, നിങ്ങള്‍ അതില്‍ കാലാകാലം കഴിഞ്ഞുകൂടേണ്ടവരാണ്, നിശ്ചയം ഞങ്ങള്‍ നിങ്ങളിലേക്ക് സത്യവും കൊണ്ട് വന്നിട്ടുണ്ടായിരുന്നു, പക്ഷെ നിങ്ങളില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരായിരുന്നു' എന്ന് 43: 74-78 ല്‍ പറഞ്ഞിട്ടുണ്ട്. 10: 108; 15: 6; 17: 55 വിശദീകരണം നോക്കുക.