( അല്‍ മുഅ്മിനൂന്‍ ) 23 : 75

وَلَوْ رَحِمْنَاهُمْ وَكَشَفْنَا مَا بِهِمْ مِنْ ضُرٍّ لَلَجُّوا فِي طُغْيَانِهِمْ يَعْمَهُونَ

നാം അവരോട് കരുണ കാണിക്കുകയും അവരെ ബാധിച്ച ദുരിതങ്ങള്‍ നാം അവരില്‍ നിന്ന് നീക്കിക്കളയുകയും ചെയ്തിരുന്നെങ്കില്‍ അവര്‍ അവരുടെ ധിക്കാരങ്ങളില്‍ ലക്ഷ്യബോധമില്ലാതെ ആണ്ടിറങ്ങിപ്പോവുകതന്നെ ചെയ്യുമാ യിരുന്നു.

സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ പരീക്ഷണത്തിന് വിധേയമാക്കാനാണ് ഭൂമി യില്‍ നിയോഗിച്ചിട്ടുള്ളത് എന്ന ബോധമില്ലാത്ത ഫുജ്ജാറുകള്‍ അല്ലാഹുവിനെ നിഷ്പ ക്ഷവാനായി പരിഗണിക്കാത്തവരായതിനാല്‍ അവരെ ബാധിക്കുന്ന തിന്മ അവരുടെ പക്കല്‍ നിന്നാണെന്ന് അംഗീകരിക്കാത്തവരാണ്. അത്തരക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ അവരി ല്‍ നിന്ന് ദൂരീകരിച്ച് കഴിഞ്ഞാല്‍ അവര്‍ കൂടുതല്‍ ധിക്കാരത്തിലേക്ക് ആണ്ടിറങ്ങുകയാണ് ചെയ്യുക. 

25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ട ജനതയായി ത്തീര്‍ന്ന ഇക്കൂട്ടര്‍ ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാ ചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാ ണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആനല്ല, അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക. 2: 15; 4: 78-79; 17: 67, 83; 21: 35 വിശദീകരണം നോക്കുക.