وَإِنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ عَنِ الصِّرَاطِ لَنَاكِبُونَ
നിശ്ചയം, പരലോകം കൊണ്ട് വിശ്വസിക്കാത്തവരാകട്ടെ, ആ പാതയെത്തൊട്ട് പുറം തിരിഞ്ഞ് പോകുന്നവര്‍ തന്നെയുമാകുന്നു.
മനുഷ്യന്റെ നാലാം ഘട്ടമായ ഐഹികജീവിതം ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വ ര്‍ഗ്ഗം പണിയുന്നതിന് വേണ്ടിയുള്ളതാണെന്ന ജീവിതലക്ഷ്യമുള്ള വിശ്വാസികള്‍ മാത്രമേ അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായും നേരെച്ചൊവ്വെയുള്ള പാതയായും സ്വീകരിക്കുകയുള്ളൂ. കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരും മ നുഷ്യരില്‍ നിന്നുള്ള നരകത്തിന്റെ വിറകുകളായതിനാല് അവര്‍ ഗ്രന്ഥത്തിന്റെ ശരീരമായ അര്‍ത്ഥം പഠിക്കുന്നവരാണെങ്കിലും അദ്ദിക്റിനെത്തൊട്ട് പിന്തിരിഞ്ഞുപോവുകത ന്നെ ചെയ്യും. 9: 28, 95, 125 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മാലിന്യമായ അവര്‍ക്ക് അ ദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല. 8: 22 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരുമായ അവര്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവിക ളില്‍ വെച്ച് ഏറ്റവും ദുഷ്ടരാണ്. 3: 10; 10: 7-8; 15: 44 വിശദീകരണം നോക്കുക.