( അല്‍ മുഅ്മിനൂന്‍ ) 23 : 76

وَلَقَدْ أَخَذْنَاهُمْ بِالْعَذَابِ فَمَا اسْتَكَانُوا لِرَبِّهِمْ وَمَا يَتَضَرَّعُونَ

നിശ്ചയം, നാം അവരെ ശിക്ഷകൊണ്ട് പിടികൂടിയിട്ടുണ്ട്, അപ്പോള്‍ അവര്‍ ത ങ്ങളുടെ നാഥന്‍റെ മുമ്പില്‍ തലകുനിക്കുകയോ വിനീതരാവുകയോ ചെയ്യുകയു ണ്ടായില്ല.

ജീവിതലക്ഷ്യത്തിലേക്ക് അഥവാ ഗ്രന്ഥത്തിലേക്ക് തിരിച്ചുവരുന്നതിനുവേണ്ടി വ ലിയശിക്ഷ കൂടാതെ ചെറിയ ചെറിയ ശിക്ഷകള്‍ നാം അവരെ രുചിപ്പിക്കുകതന്നെ ചെയ്യും എന്ന് 32: 21 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് അവരുടെ ജീവിതനയം തിരുത്താതെയും വി നീതരാകാതെയും ഗ്രന്ഥത്തെ അവഗണിച്ചുകൊണ്ട് സത്യത്തിലാണെന്ന അഹങ്കാരത്തി ല്‍ നിലകൊള്ളുന്നവരാണ്. 6: 42-43; 7: 172-174; 30: 41 വിശദീകരണം നോക്കുക.