( അല്‍ മുഅ്മിനൂന്‍ ) 23 : 78

وَهُوَ الَّذِي أَنْشَأَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَا تَشْكُرُونَ

അവന്‍ തന്നെയാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയും ന ട്ടുവളര്‍ത്തിയിട്ടുള്ളത്, നിങ്ങളില്‍ നിന്ന് അല്‍പം പേരല്ലാതെ നന്ദികാണിക്കുന്ന വരല്ല.

എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവ് അല്ലാഹുതന്നെയാണ് എന്ന് കാഫിറുകള്‍ സമ്മതിക്കുമെങ്കിലും പ്രായോഗിക ജീവിതത്തില്‍ ആ ബോധം നിലനിര്‍ത്തുകയില്ല. 'എ ന്നെ നീ അദ്ദിക്ര്‍ കൊണ്ട് സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തിലൊന്നായ വിശ്വാസിയാക്കേ ണമേ' എന്ന് സ്വയം പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവര്‍ അങ്ങനെ പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന വര്‍ മാത്രമാണ് നന്ദി പ്രകടിപ്പിക്കുന്നവര്‍. 16: 78; 17: 97-98; 32: 7-10 വിശദീകരണം നോക്കുക.