( അല്‍ മുഅ്മിനൂന്‍ ) 23 : 77

حَتَّىٰ إِذَا فَتَحْنَا عَلَيْهِمْ بَابًا ذَا عَذَابٍ شَدِيدٍ إِذَا هُمْ فِيهِ مُبْلِسُونَ

അങ്ങനെ നാം അവരുടെമേല്‍ കഠിനശിക്ഷയുടെ ഒരു കവാടമങ്ങ് തുറക്കുക യാണെങ്കില്‍ അപ്പോഴതാ അവര്‍ അതില്‍ ആശയറ്റവരായി മാറുന്നു.

വിശ്വാസികള്‍ അല്ലാഹുവിന്‍റെ മുമ്പിലൊഴികെ മറ്റൊരു ശക്തിക്ക് മുമ്പിലും തല കുനിക്കുകയില്ല. എന്നാല്‍ കാഫിറുകള്‍ അല്ലാഹുവിന്‍റെ മുമ്പില്‍ മാത്രം തലകുനിക്കാ തെ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളുടെയും കെങ്കേമന്മാരായ പ്രമാണിമാരു ടെയും മുമ്പിലെല്ലാം തലകുനിക്കുന്നതാണ്. 3: 149-151; 6: 44-45; 22: 18; 33: 72-73 വിശദീക രണം നോക്കുക.