( അല്‍ മുഅ്മിനൂന്‍ ) 23 : 83

لَقَدْ وُعِدْنَا نَحْنُ وَآبَاؤُنَا هَٰذَا مِنْ قَبْلُ إِنْ هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ

നിശ്ചയം, ഞങ്ങള്‍ക്കും ഇതിനുമുമ്പ് ഞങ്ങളുടെ പിതാക്കളും ഇതുപോലുള്ള വാഗ്ദാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്, നിശ്ചയം ഇത് പൂര്‍വ്വികരുടെ പഴമ്പുരാണങ്ങളല്ലാതെ അല്ല. 

ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന കാഫിറുകളുടെ ജീവിതരീതി പുനര്‍ജന്മത്തേയും വിചാരണയേയുമെല്ലാം തള്ളിപ്പറയുന്ന വിധത്തിലാണ്. ഐഹികലോകത്തിന് പ്രധാന്യം കൊടുക്കുന്ന ധൃതിക്കാരായ അവര്‍ക്ക് പറയാനുള്ളത് ഈ പുനര്‍ജന്മത്തെക്കുറിച്ചൊക്കെ കുറേക്കാലമായി ഞങ്ങളും ഞങ്ങളുടെ പിതാക്കളും മുന്നറിയിപ്പ് നല്‍കപ്പെടുന്നതാണല്ലോ. എന്നാല്‍ അത് നടപ്പിലാക്കിയിട്ടില്ലല്ലോ. അതിനാല്‍ ഇത് പൂര്‍വ്വികരുടെ കെട്ടുകഥകളല്ലാതെയല്ല എന്നാണ്. 16: 24-25; 23: 68-70; 46: 17 വിശദീ കരണം നോക്കുക.