( അല്‍ മുഅ്മിനൂന്‍ ) 23 : 82

قَالُوا أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ

അവര്‍ ചോദിക്കുന്നു: ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ നിശ്ചയം ഞങ്ങള്‍ പുനര്‍ജീവിപ്പിക്കപ്പെടുകതന്നെ ചെയ്യുമെന്നോ?

ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും കാഫിറുകളായിത്തീര്‍ന്നവര്‍ അല്ലാഹു ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണെങ്കിലും പുന ര്‍ജന്മത്തിന്‍റെ കാര്യത്തിലും പരലോകത്തിന്‍റെ കാര്യത്തിലും ദൃഢബോധ്യമില്ലാത്തവരാ ണ്. 78: 27-28 ല്‍, പരിധിലംഘിച്ച് ഇവിടെ ജീവിച്ച് നരകക്കുണ്ഠം പാര്‍പ്പിടമായി ലഭിക്കു ന്നവരെക്കുറിച്ച്: നിശ്ചയം, അവര്‍ വിചാരണ പ്രതീക്ഷിക്കാത്തവരും നമ്മുടെ സൂക്തങ്ങള്‍ അടിക്കടി തള്ളിപ്പറഞ്ഞുകൊണ്ടിരുന്നവരുമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 23: 37; 32: 10; 60: 13 വിശദീകരണം നോക്കുക.