( അല്‍ മുഅ്മിനൂന്‍ ) 23 : 88
قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ
നീ ചോദിക്കുക: ആരുടെ ഹസ്തത്തിലാണ് എല്ലാ ഓരോ വസ്തുവിന്‍റെയും ആധിപത്യമുള്ളത്-അവന്‍ എല്ലാവര്‍ക്കും അഭയം നല്‍കുന്നു, അവനോ ആരും അഭയം നല്‍കുന്നുമില്ല, നിങ്ങള്‍ വിവരമുള്ളവര്‍ തന്നെയാണെങ്കില്‍!
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന മക്കാമുശ്രിക്കുകളെപ്പോലെത്തന്നെ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്റിനെ അവഗണിക്കുന്നവരായതിനാല്‍ പ്രയോഗിക ജീവിതത്തില്‍ അവര്‍ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കേണ്ടവിധം വിശ്വസിക്കാത്തവരും 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളുമാ ണ്. 6: 91-92; 31: 25-26; 43: 85-87 വിശദീകരണം നോക്കുക.