( അല്‍ മുഅ്മിനൂന്‍ ) 23 : 94

رَبِّ فَلَا تَجْعَلْنِي فِي الْقَوْمِ الظَّالِمِينَ

എന്‍റെ നാഥാ, അപ്പോള്‍ ഇത്തരം അക്രമികളായ ജനതയില്‍ എന്നെ നീ ഉള്‍പ്പെ ടുത്തരുതേ!

ഗ്രന്ഥം വാഗ്ദത്തം ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷ നടപ്പിലാക്കുകയാണെങ്കില്‍ അക്രമികളായ ജനതയില്‍ ഉള്‍പെടുത്താതെ എന്നെ രക്ഷപ്പെടുത്തണേ എന്ന് പ്രാര്‍ത്ഥി ക്കാനാണ് പ്രവാചകനോട് ആവശ്യപ്പെടുന്നത്. കാരണം 8: 25 ല്‍, നിങ്ങളില്‍ നിന്നുള്ള അക്രമികളെ മാത്രമായിട്ട് പിടികൂടാത്ത ശിക്ഷയെ നിങ്ങള്‍ ഭയപ്പെടുക എന്നാണ് പറ ഞ്ഞിട്ടുള്ളത്. ഇവിടെ പ്രവാചകന്‍റെ പ്രാര്‍ത്ഥന ഏകവചനത്തിലായതിനാല്‍ വിശ്വാസിക ളും എപ്പോഴും ഭൂരിപക്ഷ ജനതയുടെ ചര്യകളില്‍ നിന്ന് വേറിട്ട് നില്‍ക്കുകയും ആ ജന തയില്‍ നിന്നുള്ള നാശത്തെത്തൊട്ട് അല്ലാഹുവില്‍ അഭയം തേടുകയും അദ്ദിക്റിനെ മൂ ടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകളല്ലാത്ത ജനവിഭാഗങ്ങളിലേ ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുത്ത് കൊണ്ടിരിക്കുകയും അതുവഴി പ്രപഞ്ചത്തെ അതിന്‍റെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും വേണം. 6: 47; 9: 84-85; 10: 85-87 വിശദീകരണം നോക്കുക.