وَإِنَّا عَلَىٰ أَنْ نُرِيَكَ مَا نَعِدُهُمْ لَقَادِرُونَ
നിശ്ചയം, നാം അവരോട് വാഗ്ദത്തം ചെയ്തുകൊണ്ടിരിക്കുന്ന ഒന്ന് നിനക്ക് കാണിച്ചുതരാന്‍ കഴിവുള്ളവന് തന്നെയാകുന്നു.
പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും ഇതര ജനവിഭാഗ ങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുകവഴി ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷ്ടരായി മാറിയ ഫുജ്ജാറുകള്‍ ലോകാവസാനത്തിന്റെ പ്രധാനപ്പെട്ട 10 അടയാള ങ്ങളില്‍ ഒന്നായ കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. ഈസാ രണ്ടാമത് വന്നാല്‍ അവര്‍ റബ്ബായി തെരഞ്ഞെടുക്കുന്ന മസീഹുദ്ദജ്ജാലിനെ വ ധിക്കുകയും അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്ക പ്പെടുകയും ചെയ്യുമെന്നാണ് അവരോട് വാഗ്ദത്തം ചെയ്തിട്ടുള്ളത്. അപ്പോള്‍ വിശ്വാസികള്‍ അതിനുവേണ്ടി ധൃതികൂട്ടാതെ അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന, ജീവിതലക്ഷ്യം പരിചയപ്പെടുത്തുന്ന, ഓരോരുത്തരും വിശ്വാസിയാണോ കാഫിറാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഉരക്കല്ലായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് 47: 7 ല്‍ പറഞ്ഞ പ്രകാരം നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുകയാണ് വേണ്ടത്. 9: 123; 13: 40; 16: 61 വിശദീകരണം നോക്കുക.