وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونِ
ഞാന്‍ നിന്നോട് അഭയം തേടുന്നു: എന്റെ നാഥാ! അവര്‍ എന്നെ സമീപിക്കുന്ന തിനെത്തൊട്ടും.
അദ്ദിക്ര്‍ ലഭിച്ചിട്ട് അതിനെ അവഗണിച്ചുപോയ ലക്ഷ്യബോധം നഷ്ടപ്പെട്ട പിശാച് പാട്ടിലാക്കിയ കപടവിശ്വാസികളില്‍ നിന്ന് ഗ്രന്ഥത്തിന്റെ അല്ലാഹു ഉദ്ദേശിച്ച ആശയമാ യ അദ്ദിക്ര്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിശ്വാസിക്ക് പലതരത്തിലുള്ള എതിര്‍പ്പുകളും പ്രലോഭനങ്ങളും പ്രീണനങ്ങളും നേരിടേണ്ടി വരുന്നതാണ്. അപ്പോള്‍ അത്തരം കപടവിശ്വാസികളെ കാണാന്‍ പോലും ഇടയാക്കരുത് എന്നാണ് പ്രാര്‍ത്ഥനയി ലൂടെ ലക്ഷ്യം വെക്കുന്നത്. അല്ലാഹുതന്നെ പ്രവാചകനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കണ മെന്ന് കല്പിച്ചിരിക്കെ വിശ്വാസികള്‍ അദ്ദിക്ര്‍ വായിക്കുമ്പോഴും പറയുമ്പോഴുമെല്ലാം ഈ സൂക്തങ്ങള്‍ കൊണ്ടാണ് പ്രാര്‍ത്ഥിക്കേണ്ടത്. അദ്ദിക്റില്‍ നിന്നാണ് പിശാച് മനുഷ്യനെ തടയുക എന്ന് അക്രമികള്‍ ദുഃഖത്താല്‍ കൈകടിച്ചുകൊണ്ട് വിധിദിവസം വിലപിക്കുന്ന രംഗം 25: 27-29 ലൂടെ നാഥന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 6: 112; 14: 22, 46-47 വിശദീകരണം നോക്കുക.