( അല്‍ മുഅ്മിനൂന്‍ ) 23 : 99

حَتَّىٰ إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ

അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം ആസന്നമായാല്‍ അവന്‍ പറയുകയായി, എന്‍റെ നാഥാ! എന്നെ നീ എന്‍റെ ജീവിത മേഖലകളിലേക്ക് തിരിച്ചയച്ചാലും-

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അ ത് ഉപയോഗപ്പെടുത്തി തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത ഏതൊരാളും ഇ ങ്ങനെ പറയുന്നതാണ്. 

ഗ്രന്ഥത്തെ വളച്ചൊടിക്കുകയും തള്ളിപ്പറയുകയും ചെയ്ത് ജീവിച്ചിരുന്ന അക്രമികളായ അവര്‍ 7: 37 പ്രകാരം മരണസമയത്ത് നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുന്നതാണ്. അവര്‍ ഇത്തരം സൂ ക്തങ്ങളെല്ലാം വായിക്കുന്നുണ്ടെങ്കിലും ആശയമില്ലാത്തതിനാല്‍ പിശാചിനെത്തൊട്ട് അ ഭയം തേടുന്നതിന് പകരം 36: 59-62 ല്‍ പറഞ്ഞ പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടി രിക്കുന്ന യഥാര്‍ത്ഥ ഭ്രാന്തന്മാരായിത്തീര്‍ന്നിരിക്കുന്നു. 'എന്നെ നീ എന്‍റെ ജീവിതത്തിലേക്ക് തിരിച്ചയച്ചാലും' എന്ന് പറയാതെ 'എന്നെ നീ എന്‍റെ ജീവിതമേഖലകളിലേക്ക് തിരിച്ച യച്ചാലും' എന്നാണ് അവരില്‍ ഓരോരുത്തരും പറയുക. കാരണം മരണസമയത്ത് അവ ന്‍റെ ജീവിതരംഗങ്ങള്‍ അവന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ജീവിതത്തിന്‍റെ ഒരു മേഖലയില്‍ മാത്രമല്ല, എല്ലാ മേഖലകളിലും അവന്‍ വഴികേടിലായിരുന്നു എന്ന് അവന് ബോധ്യം വരികയും ചെയ്യുന്ന രംഗമാണ് ഇവിടെ വരച്ചുകാണിക്കുന്നത്. 17: 13-15; 23: 62-63; 63: 10 വിശദീകരണം നോക്കുക.