( 24 ) അന്നൂര്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(24) അന്നൂര്‍

'അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു' എന്ന് 35-ാം സൂ ക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് അന്നൂര്‍-പ്രകാശം-എന്ന് ഈ സൂറത്തിന് പേര് വ ന്നിട്ടുള്ളത്. ഹിജ്റ അഞ്ചാം വര്‍ഷം നടന്ന 'ബനുല്‍ മുസ്തലഖ്' യുദ്ധത്തോട് അനു ബന്ധിച്ചാണ് സൂറത്തില്‍ പരാമര്‍ശിക്കുന്ന അപവാദപ്രചരണം ഉണ്ടായത്. വിശ്വാസി സമൂഹത്തിന്‍റെ നിലനില്‍പ്പിന് വിഘാതം സൃഷ്ടിക്കുന്ന വ്യഭിചാരം ഒരു ക്രിമിനല്‍ കു റ്റമായി കാണുകയും അതിനുള്ള ശിക്ഷ വിധിക്കുകയുമുണ്ടായി. അതോടൊപ്പം നാല് സാക്ഷികളെ ഹാജറാക്കാതെ മറ്റുള്ളവരുടെ മേല്‍ വ്യഭിചാരക്കുറ്റം ആരോപിക്കുന്നവര്‍ ക്ക് എണ്‍പത് അടി ശിക്ഷ വിധിക്കുകയും ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ വ്യഭിചാര ക്കുറ്റം സംശയിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പരസ്പരം ശാപപ്രാര്‍ത്ഥന നടത്തി വേര്‍പിരിയാമെന്ന വ്യവസ്ഥ വെക്കുകയും ചെയ്തു. വിശ്വാസിനികളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് വമ്പിച്ച കുറ്റമാണെന്നും അത്തരം കുപ്രചരണങ്ങള്‍ കേള്‍ക്കാന്‍ ഇട യായാല്‍ വിശ്വാസികള്‍ അത് നാവില്‍ നിന്ന് നാവിലേക്ക് പകര്‍ത്താതെ അവരുടെ സ്വ ന്തം കാര്യത്തെക്കുറിച്ച് ചിന്തിച്ച് അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കണമെന്നും കല്‍ പിക്കുന്നു. പൊതുവെ മ്ലേച്ഛന്മാര്‍ക്ക് മ്ലേച്ഛവതികളും പരിശുദ്ധന്മാര്‍ക്ക് പരിശുദ്ധവതികളു മാണ് ഇണകളായി ലഭിക്കുക എന്നും പറയുന്നു. വ്യഭിചാര ദുരാരോപണങ്ങളും സംശയ ങ്ങളും തടയുന്നതിന്‍റെ ഭാഗമായി വിശ്വാസികളും വിശ്വാസിനികളും പരസ്പരം ദൃഷ്ടി താഴ്ത്തുക, വീടുകളില്‍ സമ്മതം ചോദിച്ച ശേഷവും അഭിസംബോധനം ചെയ്തുകൊ ണ്ടും മാത്രം പ്രവേശിക്കുക, സ്ത്രീകള്‍ അവരുടെ വീടുകളിലാണെങ്കിലും തലയും മാ റും മറയ്ക്കുക, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തുപോകാതിരിക്കുക, മറ്റുള്ളവരെ പ്രലോഭിപ്പിക്കുന്ന വിധത്തിലുള്ള സംസാരമോ നടത്തമോ വസ്ത്രധാരണമോ സ്വീക രിക്കാതിരിക്കുക തുടങ്ങിയ സദാചാര നിയമങ്ങള്‍ നല്‍കുകയുണ്ടായി. അശ്ലീല പ്രചര ണം, അവിഹിത ബന്ധങ്ങള്‍, ലൈംഗിക അരാജകത്വം തുടങ്ങിയ സാമൂഹിക തിന്മകള്‍ തടയുന്നതിന് വേണ്ടി അടിമകള്‍ക്കിടയില്‍ പോലും വിവാഹബന്ധം പ്രോല്‍സാഹിപ്പി ച്ചുകൊണ്ടുള്ള നിയമങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി.

വിവസ്ത്രരായിരിക്കാന്‍ അനുവദനീയമായ മൂന്ന് സമയങ്ങളായ ഇശാക്ക് ശേഷവും പ്രഭാതത്തിന് മുമ്പും മധ്യാഹ്നവേളയിലും അനുവാദം ചോദിക്കാതെ കുട്ടികള്‍ വരെ ദ മ്പതികളുടെ കിടപ്പറകളില്‍ പ്രവേശിക്കരുത് എന്ന നിയമം നല്‍കി. വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും ആരുടെയെല്ലാം വീട്ടില്‍ പ്രവേശിക്കാമെന്നും ആരുടെയെല്ലാം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാമെന്നുമുള്ള നിയമവും നല്‍കുകയുണ്ടായി. അല്ലാഹു വിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിച്ചവര്‍ അല്ലാഹുവിന്‍റെ മാര്‍ ഗ്ഗത്തിലുള്ള ഒരു പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തിലല്ലാതെ മാറിനില്‍ക്കരുതെന്ന് പഠിപ്പിച്ചു. 'ആകാശഭൂമികളിലുള്ളതെല്ലാം ഏതൊരുവനുള്ളതാ ണോ, ആ അല്ലാഹു നിങ്ങള്‍ ഏതൊരു അവസ്ഥയിലാണുള്ളതെന്ന് അറിയുന്നവനാണ്, ഒരു നാളില്‍ അവര്‍ അവനിലേക്ക് തിരിച്ചയക്കപ്പെടുന്നതും അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് എന്തായിരുന്നുവെന്ന് അവരോട് വിവരം പറഞ്ഞുകൊടുക്കുന്നതുമാണ്' എന്ന് പറഞ്ഞുകൊണ്ട് 64 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.