( അന്നൂര്‍ ) 24 : 12

لَوْلَا إِذْ سَمِعْتُمُوهُ ظَنَّ الْمُؤْمِنُونَ وَالْمُؤْمِنَاتُ بِأَنْفُسِهِمْ خَيْرًا وَقَالُوا هَٰذَا إِفْكٌ مُبِينٌ

അത് കേട്ട സന്ദര്‍ഭത്തില്‍ വിശ്വാസികളും വിശ്വാസിനികളും തങ്ങളെക്കുറി ച്ചുതന്നെ നല്ലത് കരുതുകയും ഇത് വ്യക്തമായ അപവാദം തന്നെയാണ് എ ന്ന് പറയുകയും ചെയ്തിരുന്നുവെങ്കില്‍!

പുരുഷന്മാരും സ്ത്രീകളും ഒരേ ആത്മാവില്‍ നിന്നുള്ളവര്‍ തന്നെയാണെന്ന് തിരി ച്ചറിഞ്ഞ വിശ്വാസികള്‍ പരസ്പരം അപവാദങ്ങള്‍ ആരോപിക്കുകയില്ല. മറിച്ച് അപ വാദത്തിന് ഇരയായവരുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ എന്ന് ആലോചിക്കുക യും സംയമനം പാലിച്ചുകൊണ്ട് അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും പൊറു ക്കലിനെത്തേടുകയുമാണ് ചെയ്യുക. 114: 4-6 ല്‍ പറഞ്ഞ, മനസ്സുകളില്‍ രഹസ്യമായി മന്ത്രിച്ച് പിന്മാറിക്കളയുന്ന ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്ത ഫുജ്ജാറുകളെല്ലാം തന്നെ ഇത്തരം അപവാദ പ്രചരണങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. 9: 71-72; 33: 35; 49: 10 വിശദീകരണം നോക്കുക.