(അന്നൂര്‍) 24 : 11
إِنَّ الَّذِينَ جَاءُوا بِالْإِفْكِ عُصْبَةٌ مِنْكُمْ ۚ لَا تَحْسَبُوهُ شَرًّا لَكُمْ ۖ بَلْ هُوَ خَيْرٌ لَكُمْ ۚ لِكُلِّ امْرِئٍ مِنْهُمْ مَا اكْتَسَبَ مِنَ الْإِثْمِ ۚ وَالَّذِي تَوَلَّىٰ كِبْرَهُ مِنْهُمْ لَهُ عَذَابٌ عَظِيمٌ

നിശ്ചയം, ആ അപവാദം കൊണ്ടുവന്നിട്ടുള്ളത് നിങ്ങളില്‍ നിന്നുള്ള ഒരു വിഭാഗം തന്നെയാകുന്നു, അത് നിങ്ങള്‍ക്ക് തിന്മയാണെന്ന് നിങ്ങള്‍ കണക്കുകൂ ട്ടരുത്; അല്ല, അത് നിങ്ങള്‍ക്ക് ഉത്തമമാകുന്നു, അവരില്‍ നിന്നുള്ള ഓരോ വ്യക്തിക്കും കുറ്റകൃത്യത്തില്‍ നിന്ന് അവന്‍ സമ്പാദിച്ചതുണ്ട്, അവരില്‍ നിന്ന് അതില്‍ വലിയപങ്കുവഹിച്ചവന് വമ്പിച്ച ശിക്ഷയുമാണുള്ളത്.

ഇവിടെ പരാമര്‍ശിച്ച അപവാദം കൊണ്ടുദ്ദേശിക്കുന്നത് കപടവിശ്വാസികള്‍ മദീനയില്‍ പ്രവാചകപത്നി ആയിശയെയും പ്രവാചകന്‍റെ അനുചരനായ സ്വഫ്വാനെയും ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതാണ്. ഹിജ്റ അഞ്ചാം വര്‍ഷം നടന്ന 'ബനൂമുസ്തലഖ്' യുദ്ധത്തിന് പോകുമ്പോള്‍ പ്രവാചകന്‍ തന്‍റെപത്നി ആയിശയെയാണ് കൂടെ കൊണ്ടുപോയിരുന്നത്. യുദ്ധം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ആയിശ ഒറ്റപ്പെട്ടുപോവുകയും സംഘാംഗങ്ങളെല്ലാം പോയിക്കഴി ഞ്ഞ് താവളമെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം പുറപ്പെടാന്‍ പ്രവാചകന്‍ നിയോഗിച്ച സ്വഫ്വാന്‍ ആയിശയെ കാണുകയും ചെയ്തു. ആപത്സൂച കമായി 'നിശ്ചയം ഞങ്ങള്‍ അല്ലാഹുവില്‍നിന്നും വന്നവരും നിശ്ചയം ഞങ്ങള്‍ അല്ലാഹുവിലേക്കുതന്നെ തിരിച്ചുപോകേണ്ടവരുമാണ്' എന്ന് പറഞ്ഞു കൊണ്ട് തന്‍റെ ഒട്ടകത്തെ ആയിശയുടെ അടുത്ത് നിര്‍ത്തി കയറാന്‍ ആവശ്യപ്പെടുകയും ആയിശ ഒട്ടകപ്പുറത്ത് കയറുകയും ചെയ്തു. സ്വഫ്വാന്‍ ഒട്ടക ത്തിന്‍റെ മൂക്കുകയര്‍ പിടിച്ച് മദീനയിലേക്ക് നടക്കുകയാണുണ്ടായത്. തുടര്‍ന്ന് കപടവിശ്വാസിനേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സുലൂലും മറ്റുചി ലരും അവരെ രണ്ടുപേരെയും ചേര്‍ത്ത് അപവാദം പറഞ്ഞുപരത്താന്‍ തുടങ്ങി. എക്കാലത്തുമുള്ള വിശ്വാസികള്‍ക്ക് കപടവിശ്വാസികളില്‍ നിന്ന് ഇതു പോലെയുള്ള അപവാദങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്നും അപ്പോഴെല്ലാം അല്ലാഹു എല്ലാംപതിയിരുന്ന് വീക്ഷിക്കുന്നുണ്ട് എന്നബോധത്തില്‍ അല്ലാഹുവി ന്‍റെമേല്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ലക്ഷ്യബോധം നഷ്ടപ്പെടാതെ സത്യത്തില്‍ നിലകൊള്ളണം എന്നുമാണ് സംഭവത്തില്‍ നിന്ന് വിശ്വാസികള്‍ക്ക് ലഭിക്കു ന്ന പാഠം. പ്രസ്തുത അപവാദപ്രചരണം വിശ്വാസികള്‍ക്ക് അവരുടെ ഇടയില്‍ ജീവിക്കുന്ന കപടവിശ്വാസികളുടെ തനിനിറം വെളിപ്പെടുന്നതിന് സഹായ കമായതിനാല്‍ അത് ദോഷകരമല്ല, ഗുണപ്രദമാണ് എന്നാണ് അല്ലാഹു പറയുന്നത്. 2: 255; 4: 111-112; 6: 59; 19: 28-29 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!