( അന്നൂര്‍ ) 24 : 22

وَلَا يَأْتَلِ أُولُو الْفَضْلِ مِنْكُمْ وَالسَّعَةِ أَنْ يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَنْ يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَحِيمٌ

നിങ്ങളില്‍ നിന്ന് ശ്രേഷ്ഠതയും സമ്പത്തുമുള്ളവര്‍ അടുത്തവര്‍ക്കും അഗതി കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പാലായനം ചെയ്തവര്‍ക്കും തങ്ങളുടെ ധനത്തില്‍ നിന്ന് ഒന്നും നല്‍കുകയില്ലെന്ന് ശപഥം ചെയ്യരുത്, അവര്‍ വിടുതി ചെയ്യുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ, അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെയോ? അല്ലാഹു ഏറെപ്പൊ റുക്കുന്ന കാരുണ്യവാനുമാകുന്നു!

മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്തുവന്ന സാമ്പത്തികശേഷി കുറഞ്ഞ ചിലര്‍ക്ക് ആയിശ, സഫ്വാന്‍ എന്നിവരെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചതിന്‍റെ പേരില്‍ ഇനിമേലില്‍ സഹായങ്ങളൊന്നും നല്‍കുകയില്ലെന്ന് അബൂബക്കറും വേറെ ച്ചിലരും ശപഥം ചെയ്ത അവസരത്തില്‍ അവതരിച്ച സൂക്തമാണ് ഇത്. അല്ലാഹുവിനു വേണ്ടി ജീവിക്കുന്ന വിശ്വാസികള്‍ അടുത്തവര്‍ക്കും അഗതികള്‍ക്കും ബന്ദികള്‍ക്കും അ നാഥകള്‍ക്കുമെല്ലാം സഹായം നല്‍കുന്നതിന് പ്രത്യുപകാരമോ നന്ദിപ്രകടനമോ കാം ക്ഷിക്കുകയില്ല. മറിച്ച് നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ സ്വഭാവമാണ് അവര്‍ക്കുണ്ടാവു ക. അടുത്ത അയല്‍വാസി പട്ടിണികിടക്കേ വയര്‍ നിറയെ ഭക്ഷണം കഴിക്കുന്നവന്‍ എ ന്നില്‍ പെട്ടവനല്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുന്നവനോട് ആകാശത്തുള്ളവന്‍ കാരുണ്യം കാണിക്കുമെന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 177; 4: 135; 74: 6 വിശദീക രണം നോക്കുക.