ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ പിശാചിന്‍റെ കാല്‍പാടുകളെ പിന്‍പറ്റരുത്; ആരാണോ പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നത്, അപ്പോള്‍ നി ശ്ചയം അവന്‍ മ്ലേച്ഛമായതും വിരോധിച്ചതുമായ കാര്യങ്ങള്‍ കൊണ്ടാണ് കല്‍പിക്കുക, അല്ലാഹുവിന്‍റെ ഔദാര്യവും അവന്‍റെ കാരുണ്യവും നിങ്ങളുടെ മേല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും സംസ്കരിക്കപ്പെടുമായിരുന്നില്ല, എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ സംസ്കരിക്കു ന്നു, അല്ലാഹു എല്ലാം കേള്‍ക്കുന്ന സര്‍വജ്ഞനുമാകുന്നു!
മനുഷ്യന്‍റെ ഹൃദയത്തില്‍ വസിക്കുന്ന ജിന്നുകൂട്ടുകാരന്‍ അല്ലാഹു തൃപ്തിപ്പെടാത്ത കാര്യങ്ങളിലേക്കാണ് പ്രേരിപ്പിക്കുക. 7: 201-202 സൂക്തങ്ങളില്‍ വിവ രിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവിന്‍റെ ഔദാര്യവും അവന്‍റെ കാരുണ്യണ്യവുമായ അദ്ദിക്റിനെ, 5: 48 ല്‍ വിവരിച്ച പ്രകാരം പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. നിഷ്പക്ഷവാനായ നാഥന്‍ 41: 41 ല്‍ പറഞ്ഞ മി ഥ്യയൊന്നും കടന്നുകൂടാത്ത അജയ്യമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഗ്രന്ഥമായി രൂപപ്പെടുത്തിയിരിക്കെ ആരാണോ അതിനെ മുറുകെപ്പിടിച്ചത്, അവന്‍ 3: 101 പ്രകാരം നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 2: 168-169, 268; 7: 178; 10: 108; 25: 33-34 വി ശദീകരണം നോക്കുക.