( അന്നൂര്‍ ) 24 : 33

وَلْيَسْتَعْفِفِ الَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ اللَّهُ مِنْ فَضْلِهِ ۗ وَالَّذِينَ يَبْتَغُونَ الْكِتَابَ مِمَّا مَلَكَتْ أَيْمَانُكُمْ فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًا ۖ وَآتُوهُمْ مِنْ مَالِ اللَّهِ الَّذِي آتَاكُمْ ۚ وَلَا تُكْرِهُوا فَتَيَاتِكُمْ عَلَى الْبِغَاءِ إِنْ أَرَدْنَ تَحَصُّنًا لِتَبْتَغُوا عَرَضَ الْحَيَاةِ الدُّنْيَا ۚ وَمَنْ يُكْرِهْهُنَّ فَإِنَّ اللَّهَ مِنْ بَعْدِ إِكْرَاهِهِنَّ غَفُورٌ رَحِيمٌ

വിവാഹം ചെയ്യാന്‍ കഴിവില്ലാത്തവര്‍ അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് അവരെ ഐശ്വര്യവാന്മാരാക്കുന്നതുവരെ സ്വന്തം സദാചാരം സൂക്ഷിക്കേണ്ട താകുന്നു, നിങ്ങളുടെ അടിമകളില്‍ മോചനക്കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹി ക്കുന്നവരാരോ, അപ്പോള്‍ അവര്‍ക്ക് നിങ്ങള്‍ മോചനക്കരാര്‍ എഴുതുക- അ വരില്‍ നന്മയുണ്ടെന്ന് നിങ്ങള്‍ അറിയുന്നുവെങ്കില്‍; അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ധനത്തില്‍ നിന്ന് അവര്‍ക്ക് നല്‍കുകയും ചെയ്യുക, നിങ്ങളുടെ കീഴി ലുള്ള അടിമസ്ത്രീകളെ അവര്‍ ചാരിത്ര്യം സൂക്ഷിച്ച് ജീവിക്കാന്‍ ആഗ്രഹിക്കു ന്നവരാണെങ്കില്‍ ഐഹികനേട്ടം അന്വേഷിച്ചുകൊണ്ട് വേശ്യാവൃത്തിക്കുവേ ണ്ടി നിങ്ങള്‍ അവരെ നിര്‍ബന്ധിക്കുകയുമരുത്, അപ്പോള്‍ വല്ലവനും അവരെ നിര്‍ബന്ധിക്കുന്ന പക്ഷം നിശ്ചയം, അല്ലാഹു അവരുടെ നിര്‍ബന്ധിതാവസ്ഥ ക്കുശേഷം ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു.

വിവാഹം ചെയ്യാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ വ്രതമനുഷ്ഠിച്ചിട്ടെങ്കിലും ആത്മനിയന്ത്രണം പാലിക്കണമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പി ച്ചിട്ടുണ്ട്. അടിമവ്യവസ്ഥ നിലവിലുണ്ടായിരുന്ന അക്കാലത്ത് അടിമകളെക്കൊണ്ട് ജോ ലി ചെയ്യിപ്പിച്ചും അടിമസ്ത്രീകളെക്കൊണ്ട് വേശ്യാവൃത്തി ചെയ്യുന്നതിന് നിര്‍ബന്ധിപ്പി ച്ചും യജമാനന്മാര്‍ വരുമാനം ഉണ്ടാക്കിയിരുന്നു. അത്തരം ദുരാചാരങ്ങളെല്ലാം ഘട്ടം ഘട്ടമായിട്ടാണ് നിര്‍മാര്‍ജ്ജനം ചെയ്തിട്ടുള്ളത്. അപ്പോള്‍ വിവാഹജീവിതം നയിക്കാ ന്‍ ആഗ്രഹിക്കുന്ന അടിമകള്‍ മോചനപത്രം എഴുതാന്‍ നിങ്ങളെ സമീപിക്കുകയാണെങ്കി ല്‍ വിശ്വാസികളായ നിങ്ങള്‍ അതിന് തയ്യാറാകണമെന്നും അതിനുവേണ്ടി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ധനത്തില്‍ നിന്ന് അവര്‍ക്ക് നല്‍കി അവരെ സഹായിക്കണമെ ന്നുമാണ് കല്‍പ്പിക്കുന്നത്. തങ്ങളുടെ ചാരിത്ര്യം സൂക്ഷിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന അടിമസ്ത്രീകളെ വരുമാനം ആഗ്രഹിച്ചുകൊണ്ട് വേശ്യാവൃത്തിക്ക് നിര്‍ ബന്ധിക്കരുതെ ന്നും പഠിപ്പിക്കുന്നു. അത്തരം അടിമസ്ത്രീകള്‍ക്ക് മുമ്പ് അവര്‍ വേശ്യാവൃത്തിക്ക് വി ധേയമായിട്ടുള്ളത് നിര്‍ബന്ധിതാവസ്ഥയില്‍ ആയതിനാല്‍ ഏറെപ്പൊറുക്കുന്ന കാരു ണ്യവാനായ അല്ലാഹു പൊറുത്തു കൊടുക്കുമെന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. എ ന്നാല്‍ ഇന്ന് ഗ്രന്ഥത്തിന്‍റെ ആശയത്തില്‍ നിന്ന് ഹിജ്റ പോയതിനാല്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫു ജ്ജാറുകള്‍ 23: 7 ല്‍ വിവരിച്ച പ്രകാരം യോനി ഖിബ്ലയായി സ്വീകരിച്ച് ജീവിക്കുന്നവരാ ണ്. 1: 2; 2: 256; 39: 53-60 വിശദീകരണം നോക്കുക.