( അന്നൂര്‍ ) 24 : 32

وَأَنْكِحُوا الْأَيَامَىٰ مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ إِنْ يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِنْ فَضْلِهِ ۗ وَاللَّهُ وَاسِعٌ عَلِيمٌ

നിങ്ങളില്‍ നിന്നുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നുള്ള സജ്ജനങ്ങളായ പുരുഷന്മാരെയും സ്ത്രീകളെയും വിവാഹം ചെയ്തുകൊടു ക്കേണ്ടതുമാകുന്നു, ഇനി അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു അവന്‍റെ ഔദാ ര്യത്തില്‍ നിന്ന് അവരെ ഐശ്വര്യവാന്മാരാക്കുന്നതാണ്, അല്ലാഹു വിശാലനാ യ സര്‍വ്വജ്ഞാനിയുമാകുന്നു.

സമ്പത്ത് വിവാഹത്തിന് ഒരു മാനദണ്ഡമല്ല എന്നാണ് ഈ സൂക്തം പഠിപ്പിക്കുന്ന ത്. അടിമത്ത സമ്പ്രദായം നിലവിലുണ്ടായിരുന്ന പ്രവാചകന്‍റെ കാലത്തെ ലൈംഗിക അരാജകത്വം നിര്‍ത്തലാക്കാനും ഈ സൂക്തം ലക്ഷ്യം വെക്കുന്നു. വിശ്വാസികളുടെ ഒരു സമൂഹം വാര്‍ത്തെടുക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണ് ഈ സൂക്തവും. ലോകത്തെവിടെ യും വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് വിശ്വാസികളായ പുരുഷന്മാരും സ്ത്രീ കളും ആസ്യയെയും മര്‍യമിനെയും മാതൃകയാക്കി നിലകൊള്ളുകയാണ് വേണ്ടത്. 4: 25, 85, 127-130 വിശദീകരണം നോക്കുക.