( അന്നൂര്‍ ) 24 : 43

أَلَمْ تَرَ أَنَّ اللَّهَ يُزْجِي سَحَابًا ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَامًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ وَيُنَزِّلُ مِنَ السَّمَاءِ مِنْ جِبَالٍ فِيهَا مِنْ بَرَدٍ فَيُصِيبُ بِهِ مَنْ يَشَاءُ وَيَصْرِفُهُ عَنْ مَنْ يَشَاءُ ۖ يَكَادُ سَنَا بَرْقِهِ يَذْهَبُ بِالْأَبْصَارِ

നിശ്ചയം, അല്ലാഹു കാര്‍മേഘത്തെ മന്ദം മന്ദം ചലിപ്പിക്കുകയും പിന്നീട് അ തിനെ സംയോജിപ്പിക്കുകയും എന്നിട്ട് അതിനെ മേഘപാളികളാക്കുകയും ചെയ്യുന്നത് നീ കണ്ടില്ലേ? അപ്പോള്‍ അതിനിടയിലൂടെ മഴത്തുള്ളികള്‍ ഉതിര്‍ ന്ന് വീഴുന്നതായി നിനക്ക് കാണാം, ആകാശത്തിലുള്ള മേഘത്താലുള്ള മല കളില്‍ നിന്ന് അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെത്തൊട്ട് അത് തിരിച്ചുവിടുകയും ചെയ്യുന്നു, അതിന്‍റെ മിന്നല്‍ പിണര്‍ ദൃഷ്ടികളെ റാഞ്ചിക്ക ളയുമാറാകുന്നു.

സമുദ്രങ്ങളില്‍ നിന്നും നദികളില്‍ നിന്നും മറ്റു ജലാശയങ്ങളില്‍ നിന്നുമെല്ലാമുള്ള നീരാവി കാറ്റിനാല്‍ വഹിക്കപ്പെട്ട് മേഘങ്ങളായി രൂപാന്തരപ്പെടുന്നു. ആ മേഘങ്ങളെ മ ന്ദം മന്ദം ചലിപ്പിച്ച് ഒരുമിച്ചുകൂട്ടി ഐസ് മലകളായി ഘനീഭവിപ്പിക്കുന്നു. മുകളില്‍ മേ ഘത്താലുള്ള ഐസ് മലകളുണ്ടെന്ന് ഗ്രന്ഥം പറഞ്ഞകാര്യം വിമാനം കണ്ടുപിടിച്ചതി ന് ശേഷമാണ് മനുഷ്യര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. 2: 164; 13: 13-14 വിശദീകരണം നോക്കുക.