(അന്നൂര്‍) 24 : 42
وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ وَإِلَى اللَّهِ الْمَصِيرُ
അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം, അല്ലാഹുവിലേക്ക് തന്നെയാണ് മടക്കവും.
'അല്ലാഹുവിലേക്ക് തന്നെയാണ് മടക്കവും' എന്ന് പറഞ്ഞതിന് എല്ലാവരും സ്വര്‍ഗത്തിലേക്ക് മടങ്ങുമെന്ന് ആശയമില്ല. മറിച്ച് അദ്ദിക്റിനെ ടിക്കറ്റായി ഉ പയോഗപ്പെടുത്തിയവര് മാത്രമേ സ്വര്‍ഗത്തിലേക്ക് മടങ്ങുകയുള്ളൂ. ഗ്രന്ഥം കിട്ടിയിട്ട് അതിന്റെ ആശയം മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത ക പടവിശ്വാസികളും ഫാജിറുകളുമടങ്ങിയ ഫുജ്ജാറുകളുടെ മടക്കം പിശാചിന്റെ വീടായ നരകക്കുണ്ഠത്തിലേക്കാണ്. 7: 40; 21: 104 -108; 22: 56-57; 25: 33-34 വിശദീകരണം നോക്കുക.