( അന്നൂര്‍ ) 24 : 50

أَفِي قُلُوبِهِمْ مَرَضٌ أَمِ ارْتَابُوا أَمْ يَخَافُونَ أَنْ يَحِيفَ اللَّهُ عَلَيْهِمْ وَرَسُولُهُ ۚ بَلْ أُولَٰئِكَ هُمُ الظَّالِمُونَ

അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ, അതോ അവര്‍ സംശയത്തില്‍ അകപ്പെട്ടിരിക്കുകയാണോ? അതല്ല, അല്ലാഹുവും അവന്‍റെ പ്രവാചകനും അവരോട് അന്യായം ചെയ്യുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല, അക്കൂട്ട ര്‍, അവര്‍ തന്നെയാണ് അക്രമികള്‍.

അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവി തത്തിലും വിധി കല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടിക ളുമെന്ന് യഥാക്രമം 5: 44, 45, 47 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ എല്ലാവി ധ സംശയങ്ങളും ദൂരീകരിക്കാനുള്ള ഉറപ്പ് നല്‍കുന്ന സത്യമാണ്. അത് വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാ തിരിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് അക്രമികള്‍. ഇത്തരം കപടവിശ്വാസികളെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരെയും ശിക്ഷിക്കാന്‍ വേണ്ടി യാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 2: 254; 10: 57; 32: 22 വിശദീകരണം നോക്കുക.