( അന്നൂര്‍ ) 24 : 53

وَأَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ لَئِنْ أَمَرْتَهُمْ لَيَخْرُجُنَّ ۖ قُلْ لَا تُقْسِمُوا ۖ طَاعَةٌ مَعْرُوفَةٌ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ

തങ്ങളുടെ പ്രതിജ്ഞകള്‍ ഉറപ്പിക്കുന്നതിന് വേണ്ടി അവര്‍ അല്ലാഹുവിനെക്കൊ ണ്ട് ആണയിട്ട് പറയുന്നതുമാണ്-നീ അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുകതന്നെ ചെയ്യുമെന്ന്; നീ പറയുക: നിങ്ങള്‍ അങ്ങനെ ആണയിടേ ണ്ടതില്ല, നിങ്ങളുടെ അനുസരണം അറിയപ്പെട്ടതാണല്ലോ! നിശ്ചയം, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനാകുന്നു.

51-52 സൂക്തങ്ങളില്‍ വിജയം വരിക്കുന്ന വിശ്വാസികളുടെ സ്വഭാവം വിവരിച്ചശേ ഷം, 47-50 സൂക്തങ്ങളില്‍ പറഞ്ഞ അക്രമികളും തെമ്മാടികളുമായ കപടവിശ്വാസികളുടെ സ്വഭാവം വീണ്ടും വിവരിക്കുകയാണ്. അല്ലാഹു കൊന്നുകളഞ്ഞ അവര്‍ ഏതൊരു കാര്യത്തിനും ഹൃദയത്തിലില്ലാതെ വായകൊണ്ട് അല്ലാഹുവിനെപ്പിടിച്ച് ആണയിട്ട് സം സാരിക്കുന്നവരായിരിക്കും. അല്ലാഹുവിനെ ത്രികാലജ്ഞാനിയായി അംഗീകരിക്കാത്ത അവര്‍ പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം നേരത്തെത്തന്നെ ഗ്രന്ഥത്തില്‍ രേഖ പ്പെടുത്തിയിട്ടുണ്ടെന്നോ നാഥന്‍ ഉറക്കവും മയക്കവുമില്ലാതെ എല്ലാം സദാ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നോ അംഗീകരിക്കാത്ത വിധത്തിലാണ് പ്രായോഗിക ജീവിതം നയിക്കുക. 22: 70; 23: 62-65; 58: 14-19 വിശദീകരണം നോക്കുക.