( അന്നൂര് ) 24 : 52
وَمَنْ يُطِعِ اللَّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتَّقْهِ فَأُولَٰئِكَ هُمُ الْفَائِزُونَ
അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിക്കുകയും അല്ലാ ഹുവിനെ ഭയപ്പെടുകയും അവനെ സൂക്ഷിച്ച് ജീവിക്കുകയും ചെയ്യുന്നവരാ രോ; അപ്പോള് അക്കൂട്ടര്, അവര് തന്നെയാണ് ജീവിതലക്ഷ്യം സാക്ഷാത്കരി ക്കുന്നവര്.
അല്ലാഹുവും അവന്റെ സംസാരമായ അദ്ദിക്റും ഒന്നാണെന്നിരിക്കെ അദ്ദിക്റില് നിന്ന് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്ക്ക് മാത്രമേ അവനെ ഹൃദയത്തില് സൂക്ഷിക്കാന് സാധിക്കുകയുള്ളൂ. പ്രവാചകന്റെ ജീവിതം അദ്ദിക്റിന്റെ പാതയില് തന്നെ യായിരുന്നു. 3: 101-103; 23: 1-11, 111 വിശദീകരണം നോക്കുക.