( അന്നൂര്‍ ) 24 : 56

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ

നിങ്ങള്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സക്കാത്ത് നല്‍കുകയും സന്ദേശവാഹകനെ അനുസരിക്കുകയും ചെയ്യുവീന്‍-നിങ്ങള്‍ അനുഗ്രഹിക്ക പ്പെടുന്നവരാവുകതന്നെ വേണമെന്നതിനുവേണ്ടി.

അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ല്‍ പറഞ്ഞി ട്ടുണ്ട്. പ്രവാചകന്‍റെ ജീവിതം മനസ്സിലാക്കാനും പിന്‍പറ്റാനും അദ്ദിക്റില്‍ നിന്ന് മാത്ര മേ സാധിക്കുകയുള്ളൂ എന്ന് 2: 146 ലും 6: 20 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസികളില്‍ നിന്ന് മാത്രമേ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ, സക്കാത്ത് തുടങ്ങി ഏത് കര്‍മ്മവും സ്വീകരി ക്കപ്പെടുകയുള്ളു എന്ന് 2: 186; 9: 53-54; 18: 103-105; 47: 8-9 തുടങ്ങിയ സൂക്തങ്ങളിലും; അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകളുടെ പ്രാര്‍ത്ഥ ന വഴികേടല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 13: 14; 40: 50 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിയുടെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 6: 153-155; 7: 8-9; 20: 130-132 വിശദീകരണം നോക്കുക.