( അന്നൂര്‍ ) 24 : 55

وَعَدَ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِنْ قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُمْ مِنْ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا ۚ وَمَنْ كَفَرَ بَعْدَ ذَٰلِكَ فَأُولَٰئِكَ هُمُ الْفَاسِقُونَ

നിങ്ങളില്‍ നിന്നുള്ള വിശ്വാസികളായവരും ആ വിശ്വാസം ലോകര്‍ക്ക് എത്തി ച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരുമായവരോട് അല്ലാഹു വാഗ് ദാനം ചെയ്തിരിക്കുന്നു: അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയതുപോ ലെത്തന്നെ നിശ്ചയം ഭൂമിയില്‍ അവന്‍ അവരെ പ്രതിനിധികളാക്കുകതന്നെ ചെയ്യുമെന്നും അവര്‍ക്ക് തൃപ്തിപ്പെട്ട അവരുടെ ജീവിതവ്യവസ്ഥ ഭദ്രമായ അ ടിത്തറയില്‍ സ്ഥാപിക്കാന്‍ അധികാരം നല്‍കുമെന്നും അവരുടെ ഭയപ്പാടിനു ശേഷം അവര്‍ക്ക് സുരക്ഷിതത്വം മാറ്റി സ്ഥാപിച്ചുകൊടുക്കുമെന്നും, എന്നില്‍ ഒരു വസ്തുവിനെയും പങ്കുചേര്‍ക്കാതെ നിങ്ങള്‍ എന്നെമാത്രം സേവിച്ചു കൊ ണ്ടിരിക്കുവീന്‍! അതിനുശേഷം ആരെങ്കിലും നിഷേധിക്കുകയാണെങ്കില്‍ അ പ്പോള്‍ അക്കൂട്ടര്‍, അവര്‍ തന്നെയാണ് തെമ്മാടികള്‍!

വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ അവര്‍ക്ക് അല്ലാഹു സര്‍വ്വസൃഷ്ടികള്‍ക്കും തൃപ്തിപ്പെട്ട ഏക ജീവിതവ്യവസ്ഥയായ ഇസ്ലാം സംസ്ഥാപിക്കുവാനുള്ള അധികാരം നല്‍കുമെന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെ അധികാരം ലഭിച്ചുകഴിഞ്ഞാല്‍ അല്ലാഹുവിന്‍റെ വിധിവിലക്കുകളായ അദ്ദിക്ര്‍ നടപ്പിലാക്കാതെ മൂടിവെക്കുന്നവര്‍ തന്നെ യാണ് തെമ്മാടികള്‍ എന്നും സൂക്തം പഠിപ്പിക്കുന്നു. അവര്‍ തന്നെയാണ് വിചാരണയില്ലാ തെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന കപടവിശ്വാസികളും.

ഇന്ന് ലോകത്ത് എവിടെയും തന്നെ വിശ്വാസികളുടെ സംഘമില്ല, മറിച്ച് തെമ്മാ ടികളായ കപടവിശ്വാസികളുടെ സംഘങ്ങളാണുള്ളത്. അവരാണ് മുസ്ലിം നാടുകളെ ല്ലാം ഭരിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പിലാക്കിക്കൊടുത്ത് ഇസ്ലാമിനെ പൂര്‍ണമായി മായ്ച്ചുകളയുന്നതിനാണ് ഇനി മസീഹുദ്ദജ്ജാല്‍ വരുന്നത്. ഇതര ജനവിഭാഗങ്ങള്‍ക്ക് ഇസ്ലാമിനെയും പ്രവാചകനെയും പരിചയപ്പെടുത്തുന്നതി നും ലോകത്തുമൊത്തം സമാധാനപരമായ സ്വര്‍ഗീയജീവിതം കാണിച്ചുകൊടുക്കുന്ന തിനും വേണ്ടി അല്ലാഹു ഈസായെയും തുടര്‍ന്ന് കൊണ്ടുവരുന്നതാണ്. ഈസാ വന്നു കഴിഞ്ഞാല്‍ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതും അതോടെ ഇതര ജനവിഭാഗങ്ങളെല്ലാം ഇസ്ലാം അംഗീകരിക്കുന്നതും ഇത്തരം തെമ്മാടികളായ കപടവിശ്വാസിളെ വധിച്ചുകൊ ണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതുമാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ ആയിരുന്നില്ല, അദ്ദി ക്ര്‍ അഥവാ ദിക്രീ ആയിരുന്നു ഗ്രന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക.

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് മസീഹുദ്ദജ്ജാലിന്‍റെ പുറപ്പാട് നീട്ടുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനും കപടവിശ്വാസി കളോടും അവരെ പിന്‍പറ്റുന്ന കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനും ഒറ്റപ്പെട്ട വിശ്വാസികളോട് കല്‍പിച്ചിട്ടുണ്ട്. അതുവഴി നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുന്ന അവര്‍ക്ക് 35: 32 ല്‍ പറഞ്ഞ പ്രകാരം വിചാരണ ക്ക് ശേഷം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാവുന്നതാണ്. 2: 62; 16: 110; 21: 105 വിശദീകരണം നോക്കുക.