( അന്നൂര്‍ ) 24 : 61

لَيْسَ عَلَى الْأَعْمَىٰ حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ وَلَا عَلَىٰ أَنْفُسِكُمْ أَنْ تَأْكُلُوا مِنْ بُيُوتِكُمْ أَوْ بُيُوتِ آبَائِكُمْ أَوْ بُيُوتِ أُمَّهَاتِكُمْ أَوْ بُيُوتِ إِخْوَانِكُمْ أَوْ بُيُوتِ أَخَوَاتِكُمْ أَوْ بُيُوتِ أَعْمَامِكُمْ أَوْ بُيُوتِ عَمَّاتِكُمْ أَوْ بُيُوتِ أَخْوَالِكُمْ أَوْ بُيُوتِ خَالَاتِكُمْ أَوْ مَا مَلَكْتُمْ مَفَاتِحَهُ أَوْ صَدِيقِكُمْ ۚ لَيْسَ عَلَيْكُمْ جُنَاحٌ أَنْ تَأْكُلُوا جَمِيعًا أَوْ أَشْتَاتًا ۚ فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَىٰ أَنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً ۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ

അന്ധന്മാരുടെമേല്‍ വിരോധമില്ല, മുടന്തന്മാരുടെ മേലിലും വിരോധമില്ല, രോ ഗികളുടെ മേലിലും വിരോധമില്ല, നിങ്ങളുടെ മേലിലും വിരോധമില്ല-നിങ്ങളുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കല്‍, അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളു ടെ വീടുകളില്‍ നിന്ന്, അല്ലെങ്കില്‍ നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ നിന്ന്, അല്ലെങ്കില്‍ നിങ്ങളുടെ സഹോദരന്മാരുടെ വീടുകളില്‍നിന്ന്, അല്ലെങ്കില്‍ നി ങ്ങളുടെ സഹോദരികളുടെ വീടുകളില്‍ നിന്ന്, അല്ലെങ്കില്‍ നിങ്ങളുടെ പിതൃ സഹോദരങ്ങളുടെ വീടുകളില്‍നിന്ന്, അല്ലെങ്കില്‍ നിങ്ങളുടെ പിതൃസഹോദ രികളുടെ വീടുകളില്‍ നിന്ന്, അല്ലെങ്കില്‍ നിങ്ങളുടെ മാതൃസഹോദരങ്ങളുടെ വീടുകളില്‍ നിന്ന്, അല്ലെങ്കില്‍ നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളില്‍ നിന്ന്, അല്ലെങ്കില്‍ താക്കോലുകള്‍ കൈവശം വെക്കുന്ന നിങ്ങളുടെ അധീന ത്തിലുള്ള വീടുകളില്‍ നിന്ന്, അല്ലെങ്കില്‍ നിങ്ങളുടെ സ്നേഹിതന്മാരില്‍ നിന്ന്, നിങ്ങള്‍ ഒരുമിച്ചോ അല്ലെങ്കില്‍ ചെറിയചെറിയ കൂട്ടങ്ങളായോ ഭക്ഷണം കഴി ക്കുന്നതിന് നിങ്ങളുടെമേലില്‍ വിരോധമില്ല, അപ്പോള്‍ നിങ്ങള്‍ വീടുകളില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെമേല്‍ തന്നെ നിങ്ങള്‍ സലാം പറയുവീന്‍, അ ല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹീതവും പരിശുദ്ധവുമായ ഒരു അഭിവാദനമാ യിക്കൊണ്ട്, അപ്രകാരം അല്ലാഹു അവന്‍റെ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് വിവരി ച്ച് തരികയാകുന്നു-നിങ്ങള്‍ ചിന്തിക്കുന്നവര്‍ ആവുകതന്നെ വേണമെന്നതിന് വേണ്ടി.

വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടകലര്‍ന്ന് ഭക്ഷണം കഴിക്ക ല്‍ അനുവദനീയമായ വീടുകളും സന്ദര്‍ഭങ്ങളുമാണ് സൂക്തത്തില്‍ വിവരിച്ചിട്ടുള്ളത്. 'നിങ്ങളുടെ മേലിലും വിരോധമില്ല, നിങ്ങളുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കല്‍' എന്ന് പറഞ്ഞതിലെ 'നിങ്ങള്‍' എന്നതില്‍ വിശ്വാസികളായ പുരുഷന്മാര്‍ ഉള്‍പ്പെടുമെ ങ്കിലും വിശ്വാസികളായ സ്ത്രീകളെയാണ് പ്രത്യേകം ഉദ്ദേശിക്കുന്നത്. ഭക്ഷണത്തെ ക്കാള്‍ ചാരിത്ര്യസംരക്ഷണത്തിനുതകുന്ന സാഹചര്യത്തെയാണ് സൂക്തം എടുത്തു കാണിക്കുന്നത്. സൂക്തത്തില്‍ 'നിങ്ങളുടെ സ്നേഹിതന്മാരുടെ വീടുകളില്‍ നിന്ന്' എന്ന് പറയാതെ 'സ്നേഹിതന്മാരില്‍ നിന്ന്' എന്ന് പറഞ്ഞതില്‍ നിന്നും സ്നേഹിതന്മാര്‍ അവരവരുടെ വീടുകളില്‍ നിന്ന് ഉണ്ടാക്കി നിങ്ങള്‍ക്ക് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാം എന്നാണ്. അവര്‍ വിശ്വാസികളായിരിക്കണമെന്നില്ല, എന്നാല്‍ നിങ്ങള്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്നവരാണെന്ന് മനസ്സിലാക്കിയവരായിരിക്കണം അവര്‍. അ പ്പോള്‍ അനുവദനീയമായ ഭക്ഷണം മാത്രമേ നിങ്ങള്‍ക്ക് അവര്‍ കൊണ്ടുവന്ന് തരിക യുള്ളൂ. വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചോ അല്ലെങ്കില്‍ ചെറിയ ചെറിയ കൂട്ടങ്ങളായോ അല്ലെങ്കില്‍ ഒരു പാത്രത്തില്‍ നിന്ന് അവരവര്‍ക്ക് വേണ്ട ഭക്ഷ ണവിഭവങ്ങള്‍ വെവ്വേറെ എടുത്തോ കഴിക്കുന്നതിന് വിരോധമില്ല എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ അദ്ദിക്റിനോട് വിരോധം വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളും ഫാജിറുകളുമടങ്ങിയ ഫുജ്ജാറുകളു ടെ കൂട്ടത്തില്‍ പോയി വെവ്വേറെയോ ഒരുമിച്ചോ ഭക്ഷണം കഴിക്കുന്നത് വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും അനുവദനീയമല്ല. എന്നാല്‍ അത്തരക്കാര്‍ വിശ്വാസികളുടെ വീട്ടില്‍ വരികയാണെങ്കില്‍ അവര്‍ക്ക് പ്രത്യേകം ഭക്ഷണം കൊടുക്കു ന്നതിന് വിരോധമില്ല.

'അസ്സലാം' എന്നത് 59: 23 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ ഗുണനാമങ്ങളില്‍ പെട്ട ഒ ന്നാണ്. 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞാല്‍ അല്ലാഹു നിങ്ങളുടെമേല്‍ ഉണ്ടാ യിരിക്കട്ടെ എന്നാണ്. അതായത് അവന്‍റെ രക്ഷയും സമാധാനവും നിങ്ങളുടെ മേല്‍ ഉ ണ്ടായിരിക്കട്ടെ എന്ന് ആശയം. അതിലൂടെ അല്ലാഹുവിന്‍റെ പ്രതിനിധികളായ വിശ്വാ സികള്‍ അവന്‍റെ സലാം അവന്‍റെ പ്രതിനിധികളായ മറ്റു വിശ്വാസികള്‍ക്ക് അറിയിക്കു കയാണ് ചെയ്യുന്നത്.'നിങ്ങള്‍ വീടുകളില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ മേല്‍ തന്നെ നിങ്ങള്‍ സലാം പറയുവീന്‍' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ സ്വന്തം വീട്ടിലേക്ക് പ്രവേശി ക്കുമ്പോഴും ആള്‍താമസമില്ലാത്ത വീടുകളില്‍ പ്രവേശിക്കുമ്പോഴും സലാം പറയണ മെന്നാണ്. 'സ്വന്തത്തിനുമേല്‍ തന്നെ സലാം പറയുക' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ത ന്‍റെ കൂടെയുള്ള ജിന്നുകൂട്ടുകാരനെയും എഴുത്തുകാരായ റഖീബ്, അത്തീദ് എന്നീ മല ക്കുകളെയും 13: 11 ല്‍ പറഞ്ഞ പ്രകാരം സൂക്ഷിപ്പുകാരായ മലക്കുകളെയും മനസ്സില്‍ ക ണ്ടുകൊണ്ട് സലാം പറയണമെന്നാണ്. 'നിങ്ങള്‍ നിങ്ങളുടെമേല്‍ സലാം പറയുവീന്‍' എന്ന് പറഞ്ഞതിന്‍റെ മറ്റൊരു വിവക്ഷ, ആത്മാവ് ഒന്നാണെന്ന് മനസ്സിലാക്കിയ വിശ്വാ സികളായ പുരുഷന്മാരും സ്ത്രീകളും ശരീരത്തെയും ഒന്നായി കണ്ടുകൊണ്ട് പരസ്പ രം സലാം പറയണം എന്നാണ്. 2: 62; 5: 69 എന്നീ സൂക്തങ്ങള്‍ പരിഗണിച്ചുകൊണ്ട് ഇതര ജനവിഭാഗങ്ങളില്‍ പെട്ടവരോടും അല്ലാഹുവില്‍ നിന്നുള്ള അഭിസംബോധന മായ സലാം പറയേണ്ടതാണ്. എന്നാല്‍ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായതിനാല്‍ അവര്‍ക്ക് സലാം പ റയാന്‍ പാടില്ല എന്ന് മാത്രമല്ല, അവര്‍ ഇങ്ങോട്ട് സലാം പറഞ്ഞാല്‍ തന്നെ സലാം മ ടക്കാതെ അവരെ ശപിക്കുകയും അവരോട് കോപത്തോടുകൂടി പെരുമാറുകയും ചെയ്യണമെന്നാണ് 9: 73; 66: 9 എന്നീ സൂക്തങ്ങളുടെ കല്‍പന. 4: 86; 24: 29-31; 49: 10-12 വിശദീകരണം നോക്കുക.