( അന്നൂര്‍ ) 24 : 60

وَالْقَوَاعِدُ مِنَ النِّسَاءِ اللَّاتِي لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَنْ يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتٍ بِزِينَةٍ ۖ وَأَنْ يَسْتَعْفِفْنَ خَيْرٌ لَهُنَّ ۗ وَاللَّهُ سَمِيعٌ عَلِيمٌ

വിവാഹജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചിടത്തോളം സൗ ന്ദര്യം പ്രദര്‍ശിപ്പിക്കാത്തവിധം തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുവെക്കു ന്നതില്‍ അവരുടെ മേല്‍ വിരോധമൊന്നുമില്ല; എന്നാല്‍ അവര്‍ മാന്യത കാത്തു സൂക്ഷിക്കുന്നതുതന്നെയാണ് അവര്‍ക്ക് ഉത്തമം, അല്ലാഹു എല്ലാം കേള്‍ക്കു ന്ന സര്‍വജ്ഞാനിയുമാകുന്നു.

പ്രായം കൂടിയ സ്ത്രീകള്‍ക്ക് ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനുവേണ്ടി മേല്‍വസ്ത്രം ഊരിവെക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ മറ്റുള്ളവരില്‍ ദുര്‍വിചാരങ്ങ ള്‍ ഉളവാക്കുന്ന വിധത്തിലുള്ള അലങ്കാരങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതും വസ്ത്രം കൊണ്ട് ശരീരം മൂടുന്നതുമാണ് അവര്‍ക്കും ഉത്തമം എന്നാണ് സൂക്തം പഠിപ്പിക്കുന്ന ത്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, അദ്ദിക്റിനെ വിസ്മരിച്ച് കെട്ട ജനതയായിത്തീര്‍ന്ന ഫുജ്ജാറുകളില്‍ പെട്ട കിഴവികള്‍ 'കുഴിയിലേക്ക് കാല്‍നീ ട്ടാറായല്ലോ' എന്ന് കരുതിക്കൊണ്ട് ശരീരഭാഗങ്ങള്‍ മുഴുവന്‍ മറക്കുന്നവരും, അവരിലെ യുവതികള്‍ വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ആഭരണങ്ങളും ആഡംബര വസ്തു ക്കളുമെല്ലാം അണിയുന്നവരും പൗഡര്‍, സ്പ്രേ മുതലായ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗി ക്കുന്നവരുമാണ്. അഥവാ അവര്‍ 24: 31 ല്‍ നിങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചുവെച്ചിട്ടു ള്ള അലങ്കാരങ്ങള്‍ വെളിപ്പെടുത്തുന്നവിധം കാലിട്ടടിച്ച് നടക്കരുത് എന്ന കല്‍പനക്ക് നേരെവിപരീതമായി പ്രവര്‍ത്തിക്കുന്നതായിട്ടാണ് ഇന്ന് ലോകത്ത് എല്ലായിടത്തും ക ണ്ടുവരുന്നത്. അവസാനകാലത്ത് ധാരാളം പര്‍ദ്ദാധാരികള്‍ രംഗത്ത് വരുന്നതാണ്, എ ന്നാല്‍ അവര്‍ നഗ്നകളായിരിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പി ച്ചിട്ടുള്ളത് ഇവരെക്കുറിച്ചുതന്നെയാണ്.

വ്യഭിചാരം, ബലാല്‍സംഗം, സ്വവര്‍ഗസംഭോഗം, സ്വയംഭോഗം, കവര്‍ച്ച, കൊള്ള, കൊല തുടങ്ങിയ നീചവും നികൃഷ്ടവും നിഷിദ്ധവും പൈശാചികവുമായ എല്ലാ തി ന്മകളും ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ളിലാണ് ഇന്ന് കൂടുതല്‍ കാണുന്നത്. ഗ്രന്ഥം മനപ്പാഠമാക്കുന്നവരും (ഹാഫിള്) മ തപഠനസ്ഥാപനങ്ങളില്‍ പഠിക്കുന്നവരും അഞ്ച്നേരം പള്ളികളില്‍ പോയി സംഘടിത നമസ്ക്കാരം നിര്‍വഹിക്കുന്നവരും നോമ്പ് അനുഷ്ഠിക്കുന്നവരും അടിക്കടി ഹജ്ജും ഉംറയും നിര്‍വ്വഹിക്കുന്നവരുമാണെങ്കിലും അവര്‍ അദ്ദിക്റിന് വിരുദ്ധമായി ആത്മാവി ല്ലാത്ത ജീവിതം നയിക്കുന്നത് കാരണം ജീവിതലക്ഷ്യം നഷ്ടപ്പെട്ട, ബുദ്ധി ഉപയോഗി ച്ച് ചിന്തിക്കാത്ത കെട്ട-പട്ടി-ഭ്രാന്തന്‍ ജനതയായി അധഃപതിച്ചിരിക്കുകയാണ്. ആരുടേ യും നിയന്ത്രണമില്ലാതെയും ആരുടെ മുമ്പിലും ഉത്തരം പറയണമെന്ന ബോധമില്ലാ തെയും നിരപരാധികളുടെ രക്തം ചിന്തുന്ന പ്രവര്‍ത്തനങ്ങളിലും പ്രപഞ്ചത്തെ നശിപ്പി ച്ചുകൊണ്ടിരിക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങളിലും മുഴുകിയ തെമ്മാടികളും റൗഢി കളുമായ അവര്‍ നശിപ്പിക്കപ്പെടാന്‍ അര്‍ഹരായിത്തീര്‍ന്നിരിക്കുകയാണ്. 48: 6; 63: 6; 98: 6 വിശദീകരണം നോക്കുക.