നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(25) ഫുര്‍ഖാന്‍
'തന്‍റെ അടിമയുടെമേല്‍ ഫുര്‍ഖാന്‍ അവതരിപ്പിച്ചവന്‍ വളരെ അനുഗ്രഹമുടയ വനാകുന്നു' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് ഫുര്‍ഖാന്‍-സത്യാസത്യ വിവേചനമാനദണ്ഡം-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാ ജീവിതത്തിലെ മധ്യഘട്ടത്തില്‍ 23-ാം സൂറത്തിനോട് അനുബന്ധിച്ച് അവതരിച്ച താണ് ഈ സൂറത്ത്.
പ്രവാചകത്വത്തെയും ഗ്രന്ഥത്തെയും കളവാക്കി തള്ളിപ്പറയുകയും സത്യം സ്വീ കരിക്കാതിരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന കാഫിറുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതോടൊപ്പം അവരുടെ പ രിണിതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ആത്മാവിന്‍റെ ഭക്ഷണവും വ സ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ വിസ്മരിച്ച് ജീവിക്കുന്ന ജന ത ഒരു കെട്ടജനതയാണെന്നും, അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം കാറ്റില്‍ പറക്കുന്ന ധൂ ളികളെന്നോണം നഷ്ടപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉ പയോഗപ്പെടുത്താത്ത ഇത്തരം കാഫിറുകളും അക്രമികളുമായിട്ടുള്ളവര്‍ വിധിദിവസം തങ്ങളുടെ കൈകടിച്ച് 'ഓ കഷ്ടം! ഞാന്‍ പ്രവാചകന്‍റെ മാര്‍ഗ്ഗം തെരഞ്ഞെടുത്തിട്ടു ണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ, പിശാച് എന്നെ അദ്ദിക്റില്‍ നിന്ന് തട ഞ്ഞ് എന്നെ വഞ്ചനയിലകപ്പെടുത്തിയല്ലോ' എന്ന് വിലപിക്കുന്ന രംഗം മുന്നറിയിപ്പ് ന ല്‍കിയിട്ടുണ്ട്. വിധിദിവസം പ്രവാചകന്‍ ഇത്തരം കെട്ടജനതക്കെതിരെ അന്യായം ബോ ധിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്ത്യനാള്‍ വരെയുള്ള ജനതക്കാവശ്യ മായ എല്ലാ വിശദീകരണങ്ങളും ഉള്‍കൊള്ളുന്ന അദ്ദിക്ര്‍ കൊണ്ടുവന്നിട്ടുള്ളത് അല്ലാ ഹു തന്നെയാണെന്നും, അതിനെ അവഗണിച്ച് ജീവിക്കുന്നവരാണ് ഏറ്റവും മോശപ്പെ ട്ട വഴിപിഴച്ച സ്ഥാനത്തുള്ളവരെന്നും, അവര്‍ മുഖം കുത്തിയവരായ നിലയില്‍ നരക ക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുന്നവരാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ പ്രവാചകന്മാരെ തള്ളിപ്പറഞ്ഞ ജനത അക്രമികളായി മാറിയപ്പോള്‍, അവ രെ നശിപ്പിച്ച വിവരം ചൂണ്ടിക്കാണിച്ചുകൊണ്ട് അതില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ ഉണര്‍ത്തുന്നുണ്ട്. അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളെ അനുസരിക്കരുതെന്നും 'അതുകൊണ്ട്' അവരോട് അധികരിച്ച ജിഹാദ് ചെയ്യണമെന്നും സൂക്തം 52 ല്‍ കല്‍പി ക്കുന്നുണ്ട്. മനുഷ്യരില്‍ രക്തബന്ധവും വിവാഹബന്ധവും ഉണ്ടാക്കിയിട്ടുള്ളത് അല്ലാഹു വാണെന്ന് ചൂണ്ടിക്കാണിച്ച് അവര്‍ സേവിച്ചുകൊണ്ടിരിക്കേണ്ട അല്ലാഹുവിനെ പരിചയ പ്പെടുത്തുന്നു. അതിന് പ്രവാചകനോ വിശ്വാസികളോ ജനങ്ങളോട് യാതൊരു പ്രതിഫ ലവും ചോദിക്കുകയില്ല. ആകാശഭൂമികളെയും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്‍വ്വവസ്തുക്കളേയും ആറ് നാളുകളില്‍ സൃഷ്ടിച്ച, സിംഹാസനത്തില്‍ ഉപവിഷ്ട നായ ത്രികാലജ്ഞാനിയായ അല്ലാഹു നിഷ്പക്ഷവാനാണെന്ന് പരിചയപ്പെടുത്തുന്നു. നിഷ്പക്ഷവാനായ അല്ലാഹുവിനെ അംഗീകരിക്കാത്ത കപടവിശ്വാസികളോട് അവന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാകാതെ അവര്‍ ക്ക് അവനോടുള്ള വിരോധം നുരഞ്ഞുപൊന്തുകയാണുണ്ടാവുക എന്ന് പറയുന്നു. അ ല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന അവന്‍റെ ഇഷ്ടദാസന്മാരുടെ സ്വഭാ വങ്ങള്‍ വിവരിച്ചുകൊണ്ടും അവര്‍ക്ക് കിട്ടാനുള്ള പ്രതിഫലങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊ ണ്ടും 77 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.