( ഫുര്‍ഖാന്‍ ) 25 : 1

تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَىٰ عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا

സര്‍വ്വലോകര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടി തന്‍റെ ദാസന്‍റെ മേല്‍ ഘട്ടം ഘട്ടങ്ങളായി സത്യാസത്യ വിവേചന മാനദണ്ഡം അവതരിപ്പിച്ച് കൊടു ത്തവന്‍ ആരോ, അവന്‍ അനുഗ്രഹമുടയവനാണ്.

ഗ്രന്ഥത്തില്‍ 6 സൂക്തങ്ങളില്‍ പരാമര്‍ശിച്ച സത്യാസത്യ വിവേചന മാനദണ്ഡം അദ്ദിക്റാണ്. 2: 185 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയായ അല്ലാഹുവിലേക്കുള്ള വിശ്വാ സികളുടെ മാര്‍ഗവും കാഫിറായ പിശാചിലേക്കുള്ള കാഫിറുകളുടെ മാര്‍ഗങ്ങളും ജീ വിതത്തിന്‍റെ എല്ലാ സമയങ്ങളിലും സ്ഥലങ്ങളിലും വേര്‍തിരിച്ചറിയാനുള്ള മാനദണ്ഡം അഥവാ ത്രാസ്സാണ് ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍. 21: 50 ല്‍ പറഞ്ഞ അനുഗ്രഹ തമായ ആ ഗ്രന്ഥം ഘട്ടം ഘട്ടമായി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അവതരിപ്പിച്ചി ട്ടുള്ളവന്‍ അനുഗ്രഹമുടയവനാണ്. ഉരക്കല്ലായ അദ്ദിക്റും കൊണ്ട് പ്രവാചകനെ അയച്ചിട്ടു ള്ളത് സര്‍വ്വലോകരെയും മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണ്. 6: 155-157; 21: 107-108; 23: 117-118 വിശദീകരണം നോക്കുക.