( ഫുര്‍ഖാന്‍ ) 25 : 12

إِذَا رَأَتْهُمْ مِنْ مَكَانٍ بَعِيدٍ سَمِعُوا لَهَا تَغَيُّظًا وَزَفِيرًا

ദൂരസ്ഥലത്തുനിന്ന് അത് കാണുമ്പോള്‍ തന്നെ അതിന്‍റെ ക്ഷോഭവും ഇരമ്പ ലും അവര്‍ കേള്‍ക്കുന്നതാണ്.

 67: 7-8 ല്‍, കാഫിറുകള്‍ അതിലേക്ക് എറിയപ്പെടുമ്പോഴെല്ലാം അതിന്‍റെ മോങ്ങല്‍ അവര്‍ കേള്‍ക്കുന്നതാണ്, അതാകട്ടെ തിളച്ച് മറിഞ്ഞുകൊണ്ടുമിരിക്കും; കോപത്താല്‍ അത് പൊട്ടിപ്പിളര്‍ന്ന് തകരുമാറാകും; എല്ലാ ഓരോ സംഘവും അതില്‍ എറിയപ്പെടു മ്പോഴൊക്കെ അതിന്‍റെ പാറാവുകാര്‍ 'നിങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ടായിരു ന്നില്ലേ' എന്ന് അവരോട് ചോദിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 42: 45 ല്‍, ആ ശിക്ഷയിലേക്ക് അവര്‍ കൊണ്ടുവരപ്പെടുമ്പോള്‍ അവര്‍ അപമാനത്താല്‍ വിനീതരാകുന്നതായും ഒളിക ണ്ണിട്ട് അതിനെ നോക്കുന്നതായും നിനക്കുകാണാം; വിശ്വാസികളായിരുന്നവര്‍ പറയുക യും ചെയ്യും: നിശ്ചയം നഷ്ടക്കാര്‍ വിധിദിവസം സ്വന്തത്തെയും തങ്ങളുടെ കുടുംബാം ഗങ്ങളെയും നഷ്ടപ്പെടുത്തിയവരാരോ അവര്‍ തന്നെയാകുന്നു, അറിഞ്ഞിരിക്കുക! നി ശ്ചയം അക്രമികള്‍ സ്ഥായിയായ ശിക്ഷയിലാണുള്ളത്