( ഫുര്‍ഖാന്‍ ) 25 : 11

بَلْ كَذَّبُوا بِالسَّاعَةِ ۖ وَأَعْتَدْنَا لِمَنْ كَذَّبَ بِالسَّاعَةِ سَعِيرًا

അല്ല, അന്ത്യമണിക്കൂറിനെ കളവാക്കി തള്ളിപ്പറയുന്നവരാണവര്‍, അന്ത്യമണി ക്കൂറിനെ കളവാക്കി തള്ളിപ്പറയുന്നവന് നാം ഒരുക്കിവെച്ചിട്ടുള്ളത് കത്തിയാളു ന്ന നരകവുമാണ്.

അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവരവരെ തിരിച്ചറിയുക, സ്രഷ്ടാവിനെ കണ്ടെത്തു ക, ഏഴാം ഘട്ടത്തിലേക്കുവേണ്ടിയുള്ള സ്വര്‍ഗം നാലാംഘട്ടമായ ഇവിടെവെച്ചു തന്നെ പണിയുക തുടങ്ങിയ ജീവിതലക്ഷ്യം മറന്ന് ജീവിക്കുന്നവരാണ് അന്ത്യമണിക്കൂറിനെ കളവാക്കി തള്ളിപ്പറയുന്ന ഫുജ്ജാറുകള്‍. അവര്‍ ഇവിടെ സമ്പാദിക്കുന്നത് നരകമാ യതിനാല്‍ മരണത്തോടുകൂടി ശാശ്വതമായ നരകം അവര്‍ക്ക് ലഭിക്കുന്നതാണ്. നിഷ് പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. 76: 4 ല്‍, നിശ്ചയം, കാഫിറുകള്‍ക്കുവേണ്ടി നാം ചങ്ങലകളും വടങ്ങളും കത്തിയാളുന്ന നരകവും ഒരുക്കിവെച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. 15: 44 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തിലെ ഏഴ് കവാടങ്ങളില്‍ ഒന്നിലേക്ക് നിജപ്പെടുത്തപ്പെട്ടവരാണ് അറബി ഖുര്‍ആ ന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. 3: 181-182; 42: 18 വിശദീകരണം നോക്കുക.