( ഫുര്‍ഖാന്‍ ) 25 : 13

وَإِذَا أُلْقُوا مِنْهَا مَكَانًا ضَيِّقًا مُقَرَّنِينَ دَعَوْا هُنَالِكَ ثُبُورًا

അതില്‍ ഒരു ഇടുങ്ങിയ സ്ഥലത്ത് ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട നിലയില്‍ അ വര്‍ എറിയപ്പെട്ടാല്‍ അവിടെവെച്ച് അവര്‍ നാശത്തിന് വേണ്ടി കേഴുന്നതുമാണ്.

 40: 69-74 ല്‍, അല്ലാഹുവിന്‍റെ സൂക്തങ്ങളുടെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞില്ലേ? എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ത്. ഗ്രന്ഥത്തെ കളവാക്കിക്കൊണ്ടിരിക്കുന്നവരാണ് അവര്‍-നാം എന്തും കൊണ്ടാണോ നമ്മുടെ പ്രവാചകന്മാരെ അയച്ചത് അതിനെയും; അപ്പോള്‍ അടുത്തുതന്നെ അവര്‍ അ റിയുന്നവരാകുന്നതാണ്. അവരുടെ കഴുത്തുകളില്‍ വളയങ്ങളിടുകയും ചങ്ങലകളില്‍ ബ ന്ധിച്ച് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭം, ചുട്ടുപ്പഴുത്ത വെള്ളത്തിലേക്ക്; പി ന്നെ നരകത്തില്‍ തിളപ്പിക്കപ്പെടുന്നവരാവുകയും ചെയ്യുന്ന സന്ദര്‍ഭം, പിന്നെ അവരോട് ചോദിക്കപ്പെടും: നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ പങ്കുചേര്‍ത്തുകൊണ്ടേയിരുന്നവര്‍ എവിടെ? അവര്‍ പറയും: അവര്‍ ഞങ്ങളെത്തൊട്ട് വഴിപിഴച്ചുപോയിരിക്കുന്നു; അല്ല, ഞ ങ്ങള്‍ ഇതിനുമുമ്പ് ഒരു വസ്തുവിനേയും വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരായിരുന്നില്ല, അ പ്രകാരം കാഫിറുകളെ അല്ലാഹു വഴിപിഴപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 3: 7 ല്‍ വി വരിച്ച പ്രകാരം ഫാജിറുകളും കാഫിറുകളുമായി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാ റുകള്‍ തന്നെയാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. 2: 24, 165-167 വിശദീക രണം നോക്കുക.