( ഫുര്‍ഖാന്‍ ) 25 : 14

لَا تَدْعُوا الْيَوْمَ ثُبُورًا وَاحِدًا وَادْعُوا ثُبُورًا كَثِيرًا

ഇന്ന് നിങ്ങള്‍ ഒരു നാശത്തിന് വേണ്ടി കേഴേണ്ടതില്ല, ധാരാളം നാശത്തിനു വേണ്ടി കേഴുക.

84: 10-15 ല്‍, ആര്‍ക്കാണോ തന്‍റെ ഗ്രന്ഥം അവന്‍റെ മുതുകിന്‍റെ പിറകിലൂടെ നല്‍ക പ്പെട്ടത്. അപ്പോള്‍ അവന്‍ നാശത്തിനുവേണ്ടി കേഴുന്നതാണ്. അവന്‍ കത്തിയാളുന്ന ന രകത്തില്‍ വേവിക്കപ്പെടുന്നതുമാണ്. നിശ്ചയം, അവന്‍ അവന്‍റെ കുടുംബാംഗങ്ങളില്‍ വ ളരെ സന്തുഷ്ടനായി കഴിഞ്ഞുകൂടുന്നവനായിരുന്നു. നിശ്ചയം അവന്‍ കരുതി, അവന്‍ പുനര്‍ജനിപ്പിക്കപ്പെടുകയില്ലതന്നെ എന്ന്. അല്ല, നിശ്ചയം അവന്‍റെ നാഥന്‍ അവനെ വീ ക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 7: 37-38; 15: 43-44; 23: 105-108; 43: 74-78 വിശദീകരണം നോക്കുക.