( ഫുര്‍ഖാന്‍ ) 25 : 17

وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِنْ دُونِ اللَّهِ فَيَقُولُ أَأَنْتُمْ أَضْلَلْتُمْ عِبَادِي هَٰؤُلَاءِ أَمْ هُمْ ضَلُّوا السَّبِيلَ

അവരെയും അല്ലാഹുവിനെക്കൂടാതെ അവര്‍ സേവിച്ചുകൊണ്ടിരിക്കുന്നവരെ യും പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്ന ഒരു നാളില്‍, അപ്പോള്‍ അവന്‍ ചോ ദിക്കും: നിങ്ങളാണോ എന്‍റെ ദാസന്മാരായ ഇക്കൂട്ടരെ വഴിപിഴപ്പിച്ചത്, അതോ അവര്‍ സ്വയം വഴിപിഴച്ചതാണോ?

സൂക്തത്തില്‍ 'അല്ലാഹുവിനെക്കൂടാതെ അവര്‍ സേവിച്ചുകൊണ്ടിരിക്കുന്നവരെ യും' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അല്ലാഹുവിലേക്കുള്ള ഇടയാളന്മാരും ശുപാര്‍ശക്കാ രും മധ്യവര്‍ത്തികളുമാണെന്ന് സങ്കല്‍പിച്ച് ഫുജ്ജാറുകള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയും നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുകയും ജന്മദിനവും ചരമദിനവും കൊണ്ടാടുകയും ചെ യ്യുന്ന മഹാത്മാക്കളും മറ്റും അടങ്ങിയ അല്ലാഹുവിന്‍റെ സൃഷ്ടികളാണ്. 25: 3; 39: 2-3 വിശദീകരണം നോക്കുക.