( ഫുര്‍ഖാന്‍ ) 25 : 16

لَهُمْ فِيهَا مَا يَشَاءُونَ خَالِدِينَ ۚ كَانَ عَلَىٰ رَبِّكَ وَعْدًا مَسْئُولًا

അവര്‍ക്ക് അതില്‍ അവര്‍ ഉദ്ദേശിക്കുന്നതെല്ലാം ശാശ്വതമായി ഉണ്ടായിരിക്കു ന്നതാണ്, അത് നിന്‍റെ നാഥന്‍റെ മേല്‍ ചോദ്യം ചെയ്യപ്പെടാവുന്ന ഒരു വാഗ്ദത്തം തന്നെയായിരിക്കുന്നു.

ജീവിതലക്ഷ്യം മനസ്സിലാക്കി ഇവിടെവെച്ച് സ്വര്‍ഗം പണിതുകൊണ്ടിരിക്കുന്ന സൂക്ഷ്മാലുക്കള്‍ക്ക് എല്ലാവിധ അനുഭൂതികളും ശാശ്വതമായി ആ സ്വര്‍ഗത്തില്‍ ലഭിച്ചു കൊണ്ടിരിക്കും എന്നാണ് സൂക്തം പറയുന്നത്. ഇന്ന് വിശ്വാസി എങ്ങനെയാണ് സ്വര്‍ഗം പണിയേണ്ടത് എന്ന് മനസ്സിലാക്കാന്‍ 7: 205-206 വിശദീകരണം വായിക്കുക. ഇവിടെവെ ച്ച് സ്വര്‍ഗം പണിതവര്‍ക്ക് അവര്‍ ഇവിടെ പണിത സ്വര്‍ഗം ചോദിച്ചുവാങ്ങാവുന്നതാണ്. അഥവാ ഗ്രന്ഥം അവര്‍ക്കുവേണ്ടി സാക്ഷിനില്‍ക്കുകയും വാദിക്കുകയും ശുപാര്‍ശ ചെയ്യുകയും ശുപാര്‍ശ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. 41: 30-32; 76: 21-22 വിശദീ കരണം നോക്കുക.