( ഫുര്‍ഖാന്‍ ) 25 : 21

وَقَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا لَوْلَا أُنْزِلَ عَلَيْنَا الْمَلَائِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ اسْتَكْبَرُوا فِي أَنْفُسِهِمْ وَعَتَوْا عُتُوًّا كَبِيرًا

നാമുമായി കണ്ടുമുട്ടണമെന്ന് പ്രതീക്ഷിക്കാത്തവര്‍ ചോദിക്കുകയും ചെയ്യുന്നു: എന്തുകൊണ്ട് നമ്മുടെമേല്‍ മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ന മ്മുടെ നാഥനെ നാം നേരില്‍ കാണുന്നില്ല? നിശ്ചയം, അവര്‍ സ്വന്തത്തോട് അ ഹങ്കരിക്കുകയും വമ്പിച്ച ഗര്‍വ്വില്‍ വല്ലാതെ അതിരുകവിയുകയും ചെയ്തിരി ക്കുന്നു.

അദ്ദിക്റിനെ അവഗണിച്ച് പതിനഞ്ച് വയസ്സിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് സ്രഷ്ടാവിന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരും എന്ന ബോധമില്ലാതെ ജീവിക്കുന്ന ഫുജ്ജാറുകളുടെ അവസ്ഥയെയാണ് സൂക്തത്തില്‍ വിമര്‍ശിക്കുന്നത്. 10: 7-8 ല്‍ പറഞ്ഞ പ്രകാരം അവര്‍ ഇഹലോക ജീവിതം കൊണ്ടുമാത്രം തൃപ്തിപ്പെടുന്നവരാണ്. 6: 31; 23: 35-37 വിശദീകരണം നോക്കുക.