وَمَا أَرْسَلْنَا قَبْلَكَ مِنَ الْمُرْسَلِينَ إِلَّا إِنَّهُمْ لَيَأْكُلُونَ الطَّعَامَ وَيَمْشُونَ فِي الْأَسْوَاقِ ۗ وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا
നിനക്ക് മുമ്പ് സന്ദേശവാഹകരില് നിന്ന് ഒരാളെയും നാം അയച്ചിട്ടില്ല; നിശ്ചയം അവര് ഭക്ഷണം കഴിക്കുന്നവരും അങ്ങാടികളില് നടക്കുന്നവരും തന്നെയായി ട്ടല്ലാതെ, നിങ്ങളില് ചിലര്ക്ക് ചിലരെ നാം പരീക്ഷണമാക്കി വെച്ചിരിക്കുകയു മാണ്, നിങ്ങള് ക്ഷമിക്കുന്നില്ലെയോ? നിന്റെ നാഥന് എല്ലാം വീക്ഷിച്ചുകൊ ണ്ടിരിക്കുന്നവനായിരിക്കുന്നു.
എക്കാലത്തുമുള്ള കാഫിറുകളായ ഫുജ്ജാറുകള് മനുഷ്യരില് നിന്നല്ലാത്ത പ്രവാചകന്മാരെയാണ് പ്രതീക്ഷിച്ചിരുന്നത്. അതിന് മറുപടിയായിട്ടാണ് 'ഭൂമിയില് ശാന്തരാ യി ചരിക്കുന്ന മലക്കുകളായിരുന്നു വസിച്ചിരുന്നതെങ്കില് മലക്കുകളില് നിന്നുള്ള ഒരു പ്രവാചകനെത്തന്നെ നാം അയക്കുമായിരുന്നു' എന്ന് 17: 95 ലൂടെ നാഥന് പറയുന്നത്. 6: 111 ല്, നിശ്ചയം നാം മലക്കുകളെത്തന്നെ അവരിലേക്ക് ഇറക്കുകയും മരിച്ചവര് അവരോ ട് സംസാരിക്കുകയും അവരുടെ കണ്മുമ്പില് എല്ലാ ഓരോ വസ്തുക്കളെയും നാം ഒരുമിച്ചുകൂട്ടുകയും ചെയ്താല് പോലും അല്ലാഹു ഉദ്ദേശിച്ചാലൊഴികെ അവര് വിശ്വസിക്കുന്നവരാകുമായിരുന്നില്ല, പക്ഷേ അവരില് അധികപേരും അവിവേകികള് തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 6: 35, 53; 21: 35; 25: 7-8 വിശദീകരണം നോക്കുക.