( ഫുര്‍ഖാന്‍ ) 25 : 22

يَوْمَ يَرَوْنَ الْمَلَائِكَةَ لَا بُشْرَىٰ يَوْمَئِذٍ لِلْمُجْرِمِينَ وَيَقُولُونَ حِجْرًا مَحْجُورًا

മലക്കുകളെ അവര്‍ കാണുന്ന ദിനം; ഇത്തരം ഭ്രാന്തന്മാര്‍ക്ക് അന്നേദിനം സ ന്തോഷകരമായിരിക്കുകയില്ല, അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും: ഒരു കാണാത്ത കന്മതില്‍ ഉണ്ടായിരുന്നെങ്കില്‍!

അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അല്ലാഹുവിനെക്കൊണ്ടും മലക്കുകളെക്കൊണ്ടുമെ ല്ലാമുള്ള വിശ്വാസം രൂപപ്പെടുത്താത്തവരും അല്ലാഹുവിനെയും മലക്കുകളെയുമെല്ലാം നേരിട്ടുകാണണമെന്ന് ആവശ്യപ്പെടുന്നവരുമായ അക്രമികളുടെയും ഭ്രാന്തന്മാരുടെയും മരണസമയത്ത്: മലക്കുകള്‍ അവരുടെ റൂഹ് പിടിച്ചെടുക്കാന്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് മലക്കുകളെ കാണേണ്ട, ഞങ്ങള്‍ക്കും മലക്കുകള്‍ക്കുമിടയില്‍ അവരെ കാണാന്‍ സാധിക്കാ ത്ത വിധത്തിലുള്ള ഒരു മതില്‍കെട്ട് ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ എന്ന് വിലപിക്കുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 6: 93-94, 158; 24: 39-40 വിശദീകരണം നോക്കുക.