( ഫുര്‍ഖാന്‍ ) 25 : 24
أَصْحَابُ الْجَنَّةِ يَوْمَئِذٍ خَيْرٌ مُسْتَقَرًّا وَأَحْسَنُ مَقِيلًا
സ്വര്ഗത്തിനര്ഹരായവര് അന്നേദിനം ഉത്തമമായ വിശ്രമസ്ഥലത്തും മധ്യാ ഹ്നം കഴിച്ചുകൂട്ടുന്നത് എറ്റവും നല്ലനിലയിലുമായിരിക്കും.
വിധിദിവസം വിചാരണാ മഹാസഭയില്‍ വരാന്‍ പോകുന്ന രംഗമാണ് ഇവിടെ വരച്ചുകാണിക്കുന്നത്. അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള ആ നാളില്‍ കുറ്റവാളികള്‍ അവരുടെ കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച് വിയര്‍പ്പില്‍ മുങ്ങിക്കുളിക്കുമ്പോള്‍, വി ചാരണക്ക് ശേഷം സ്വര്‍ഗത്തിലേക്ക് അയക്കപ്പെടാന്‍ അര്‍ഹതയുള്ളവര്‍ കഠിനമായ ചൂടും വിയര്‍പ്പുമൊന്നും അനുഭവിക്കാത്ത ഉത്തമമായ വിശ്രമസ്ഥലങ്ങളിലായിരിക്കും. 1: 3 വായിക്കുമ്പോള്‍ വിശ്വാസികള്‍ ഈ രംഗങ്ങളെല്ലാം മനസ്സില്‍ കാണേണ്ടതാണ്. 19: 71-72; 36: 55 -58; 70: 4 വിശദീകരണം നോക്കുക.